Thursday, September 18

Other

അബദ്ധത്തിൽ എലിവിഷം വായിലായ മൂന്ന് വയസുകാരൻ മരിച്ചു
Other

അബദ്ധത്തിൽ എലിവിഷം വായിലായ മൂന്ന് വയസുകാരൻ മരിച്ചു

അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായിൽ തേച്ച മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല - അൻസാർ ദമ്പതികളുടെ ഏക മകൻ റസിൻഷാ ആണ് മരിച്ചത്. ഉപയോഗശൂന്യമായ എലി വിഷട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു. മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു....
Other

പരപ്പനങ്ങാടി ഫിഷറീസ് കോളനി നവീകരണം : മന്ത്രിയുമായി ചർച്ച നടത്തി 

പരപ്പനങ്ങാടി ഫിഷറീസ് കോളനി നവീകരണവുമായി ബന്ധപ്പെട്ട്  സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി കെ. പി. എ മജീദ് എം. എൽ. എ ചർച്ച നടത്തി. കോളനിയിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കാനും പട്ടയമില്ലാത്തവർക്ക് പട്ടയം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ഇതോടനുബന്ധിച്ച്  വിശദമായ റിപ്പോർട്ട് നൽകാൻ  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിനു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു നവീകരണം സംബന്ധിച്ച ചർച്ച നടത്താമെന്നും മന്ത്രി ഉറപ്പ് നൽകി....
Other

ആലി മുസ്ല്യാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറി നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രറി തയ്യാറാക്കിയ ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ് റ്റോറിക്കൽ ഗാലറി തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിന് സമർപ്പിച്ചു. ചരിത്ര ഡോക്യുമെൻററി സ്വിച്ച് ഓൺ കർമ്മം എം.എൽ എ . കെ.പി.എ.മജീദ് നിർവ്വഹിച്ചു. മലബാർ സമര പുസ്തക കോർണറിൻറെ ഉദ്ഘാടന കർമ്മം അജിത് കോളാടി (സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുറ്റി വ് അംഗം) നിർവ്വഹിച്ചു. മലബാർ സമര സേനാനികളുടെ ശിലാഫലകം കെ. പി. മുഹമ്മദ് കുട്ടി (മുൻസിപ്പൽ ചെയർമാൻ ) അനാവരണം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾക്ക് അനുശോചനം നടത്തി ആരംഭിച്ച സമ്മേളനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. കെ.പി.എ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഗാലറി രൂപകല്പന ചെയ്ത ബഷീർ കാടേരി, സിറാജ് ലെൻസ് മാൻ, കെ.സൗദ ടീച്ചർ എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സി.പി. സുഹ്റാബി (വൈസ് ചെയർപേഴ്സൺ നഗര ...
Other

ചായക്ക് ചൂടില്ലെന്നത് സംബന്ധിച്ച് തർക്കം, മലപ്പുറത്ത് നിന്നുള്ള സംഘത്തിന് മൂന്നാറിൽ മർദനമേറ്റു

ചായയ്ക്ക് ചൂട് പോരെന്ന പരാതിയുമായി ചൂട് ചായ മുഖത്തൊഴിച്ച വിനോദ സഞ്ചാരികള്‍ക്ക് ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദ്ദനം. ശനിയാഴ്ച രാത്രി എട്ട് മണിയോടെ മൂന്നാര്‍ ടോപ് സ്റ്റേഷനിലാണ് സംഭവം. മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ മലപ്പുറത്ത് നിന്നുള്ള സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ്, ഇവരെത്തിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ടോപ് സ്റ്റേഷനിലെത്തിയ മുപ്പത്തിയെട്ടുപേരടങ്ങുന്ന സംഘം അവിടെയുള്ള ഒരു ചായക്കടയില്‍ കയറി. ലഭിച്ച ചായ തണുത്ത് പോയെന്ന് ആരോപിച്ച് ചൂടുള്ള ചായ സംഘത്തിലൊരാള്‍ ഹോട്ടല്‍ ജീവനക്കാരന്‍റെ മുഖത്തൊഴിച്ചു. ഇതിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റമായി. വാക്കേറ്റം രൂക്ഷമായതോടെ സഞ്ചാരികള്‍ ബസില്‍ കയറി സ്ഥലം കാലിയാക്കി, എന്നാല്‍ ഹോട...
Other

ഇന്നും നാളെയും ചൂട് കൂടും

സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണ അനുഭവപ്പെടേണ്ട ചൂടിനേക്കാളും രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റെക്കോർഡ് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും അധികം ചൂട് അനുഭവപ്പെട്ടത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്. 38.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഒരു നഗരസഭാംഗത്തിന് സൂര്യാഘാതമേല്‍ക്കുകയും ചെയ്തു. തൃശൂർ വെള്ളാനിക്കരയിൽ 38.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. പാലക്കാട്‌ ജില്ലയിലെ മുണ്ടൂരിൽ ഈ സീസണിൽ പല തവണ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ ചൂട് രേഖപെടുത്തി. വരും ദിവസങ്ങളില്‍ കേരളത്തിൽ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികൾ...
Other

സുന്നി വഖഫ് ഭൂമിയിൽ മുജാഹിദ് സ്ഥാപനത്തിന് അനുമതി നൽകിയ സംഭവം, മുതവല്ലിയെ സസ്‌പെൻഡ് ചെയ്തു, കെട്ടിടം പൊളിക്കാനും തീരുമാനം

ഊരകം: കാരാത്തോടില്‍ സുന്നീ വഖഫ് ഭൂമി സലഫി വിഭാഗത്തിന്റെ സ്ഥാപന നിര്‍മ്മാണത്തിന് വിട്ട് നല്‍കിയ സംഭവത്തില്‍ വഖഫ് ബോര്‍ഡ് നടപടികള്‍ തുടങ്ങി. നിലവിലെ മുതവല്ലി പാണ്ടികടവത്ത് അഹമ്മദ് കുട്ടിയെ വഖഫ് ബോര്‍ഡ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടം പൊളിക്കുന്നതിനും നടപടികള്‍ തുടങ്ങി.  ഊരകം വില്ലേജ് റി.സ.404/5ല്‍ 18 ആര്‍ ഭൂമിയിലാണ് മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ സ്ഥാപന നിര്‍മ്മാണം ആരംഭിച്ചിരുന്നത്. ഭൂമിയുടെ ഇപ്പോഴത്തെ കൈവശക്കാരായ വ്യക്തികള്‍ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ ജാമിഅ അല്‍ ഹിന്ദ് ഭാരവാഹികളുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് സ്ഥലം വിട്ട് നല്‍കിയത്.ഇപ്പോഴത്തെ കൈവശക്കാരും മുജാഹിദ് വിസ്ഡം വിഭാഗം നേതാവും പദ്ധതി കണ്‍വിനറുമായ ഫൈസല്‍ മൗലവിയുമായുണ്ടാക്കിയ ധാരണയിലാണ് അനധികൃതമായി സ്ഥല കൈമാറ്റം നടന്നത്. ദിനേനെ ഒമ്പത് ജുസ്അ് ഖുര്‍ആന്‍ പാരായണം ചെയ്യണമെന്നാണ് വഖഫിന്റെ ...
Other

സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമാക്കും: മന്ത്രി വി.അബ്ദുറഹിമാൻ

ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്തു സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമായി നടത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളിൽ കാൽപ്പന്തുകളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചരണ വാഹനങ്ങൾ എത്തുമെന്നും മത്സരത്തിന്റെ തലേ ദിവസം മുൻ കാല താരങ്ങൾക്കുള്ള ആദരമായി സന്തോഷ് ട്രോഫി മത്സരത്തിൽ പങ്കെടുത്ത ടീമുകൾ തമ്മിൽ സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കലക്ടറേറ്റിൽ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷ് ട്രോഫി മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും ഏറ്റവും മികച്ച ഷോട്ടുകൾ കണ്ടെത്തുന്ന വിഷ്വൽ മീഡിയയ്ക്കും മന്ത്രി അവാർഡുകൾ പ്രഖ്യാപിച്ചു. കായിക മേഖലയെ ശാക്തീകരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും അഞ്ച് ലക്ഷം സ്കൂൾ കുട്ടികളെ മുൻ കാല താര...
Other

ഗഫൂർ കൊടിഞ്ഞിയുടെ “തുരുത്ത്” നോവൽ പി.സുരേന്ദ്രൻ ഇന്ന് പ്രകാശനം ചെയ്യും

തിരൂരങ്ങാടി: ഗള്‍ഫ് പൂര്‍വ്വ കൊടിഞ്ഞിയുടെ പശ്ചാതലത്തില്‍ ഗഫൂര്‍ കൊടിഞ്ഞി എഴുതിയ തുരുത്ത് നോവല്‍ പ്രകാശനം ഇന്ന് നടക്കും. വൈകീട്ട് ഏഴ് മണിക്ക് കൊടിഞ്ഞി പനക്കത്താഴം എ.എം.എല്‍.പി സ്‌കൂളില്‍ അകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പുസ്തകം പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗൾഫ് കുടിയേറ്റത്തിനു മുമ്പുള്ള നാടിന്റെ ചരിത്രമാണ് നോവലിന്റെ ഇതിവൃത്തം. പഴയ കാല ആചാരങ്ങള്‍, കൃഷി രീതികള്‍, വിശ്വാസങ്ങള്‍, കലാകായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജീവിത രീതികള്‍ നോവലിലൂടെ പുനരവതരിപ്പിച്ചിട്ടുണ്ടെന്ന് രചയിതാവ് ഗഫൂര്‍ കൊടിഞ്ഞി പറഞ്ഞു. 304 പേജുള്ള നോവലിന് 380 രൂപയാണ് വില. കോവിഡ് കാലത്തെ അടച്ചിടലാണ് നോവലെഴുത്തിന് ഉപയോഗപ്പെടുത്തിയതെന്ന് ഗഫൂര്‍ പറഞ്ഞു. വ്യാപാരിയായ ഗഫൂർ 'കൊടിഞ്ഞിയുടെ കുഴിക്കൂറുകൾ' എന്ന പേരിൽ കൊടിഞ്ഞിയുടെ ചരിത്ര പുസ്തകം മുമ്പ...
Other

ജലക്ഷാമം രൂക്ഷം, നന്നമ്പ്രയിൽ കൃഷി കരിഞ്ഞുണങ്ങുന്നു; തഹസിൽദാറും സംഘവും പരിശോധിച്ചു

തിരൂരങ്ങാടി: കടുത്ത വേനലിനെ തുടര്‍ന്ന് ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. ബാക്കിക്കയം അണക്കെട്ട് തുറക്കാതെ കരിഞ്ഞുണങ്ങുന്ന കൃഷിയെ രക്ഷിക്കാന്‍ വല്ലമാര്‍ഗവുമുണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു സന്ദര്‍ശനം. മോര്യാകാപ്പ്, ന്യൂക്കട്ട്, ചീര്‍പ്പിങ്ങല്‍, കാളംതിരുത്തി, കൊടിഞ്ഞി പാടം, വെഞ്ചാലി, മുക്കം പ്രദേശങ്ങളിലെ തോടുകളും വയലുകളും സംഘം നോക്കി കണ്ട്ു. പ്രദേശത്തെ കര്‍ഷകരുമായും ജനപ്രതിനിധികളുമായും സംഘം സംസാരിച്ചു.തഹസീല്‍ദാര്‍ക്ക് പുറമെ ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ മലപ്പുറം ബാലകൃഷ്ണന്‍, എസിസ്റ്റന്റ് എഞ്ചിനിയര്‍ യു.വി ഷാജി, നന്നമ്പ്ര സെക്രട്ടറി ബിസ്്‌ലി ബിന്ദു, കൃഷി ഓഫീസര്‍ വി സംഗീത എന്നിവരും സംഘത്തിലുണ്ടായിരുന്നു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്ത്, വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്...
Other

സ്ത്രീശക്തി കലാ ജാഥ പര്യടനം തുടരു ന്നു, ഇന്ന് കൊണ്ടോട്ടി മേഖലയിൽ

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെ കുടുംബശ്രീ തലത്തിൽ ഡിസംബർ 18 മുതൽ ആരംഭിച്ച സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്ത്രീ ശക്തി കലാ ജാഥ ഇന്ന് കൊണ്ടോട്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. മലപ്പുറം ജില്ലാ കുടുംബശ്രീ മിഷൻ വനിതാ ദിനത്തിൽ പെരിന്തൽമണ്ണ ഇ എം എസ് സ്മാരക സ്‌ക്വയറിൽ വെച്ച് കലാജാഥയുടെ ഉത്ഘാടനം മുനിസിപ്പൽ വൈസ് ചെയര്പേഴ്സൻ നസീറ ഉത്ഘാടനം നിർവ്വഹിച്ചിരുന്നു.മാർച്ച്‌ 8 ന് ആരംഭിച്ച് മാർച്ച്‌ 20 വരെ ജില്ലയിലുടനീളം 40ൽ പരം കേന്ദ്രങ്ങളിൽ കുടുംബശ്രീ രംഗശ്രീ ടീം അവതരിപ്പിക്കുന്ന നാടകവും സംഗീത ശില്പവും ഉൾകൊള്ളിച്ചുള്ള പരിപാടികളാണ് കലാജാഥയിലുള്ളത്. കുടുബശ്രീയിലൂടെ സമൂഹത്തിലേക്ക് ഉയർന്നുവന്ന സ്ത്രീകളാണ് ഇതിൽ വേഷമിടുന്നത് എന്നുള്ളത് ഇതിന്റെ പ്രാധാന്യം കൂട്ടുന്നു.കുടുംബശ്രീയുടെ സംഘധ്വനി രംഗശ്രീ നാടക ടീം അംഗങ്ങൾ ആണ് പരിപാടിയിൽ പങ്കെടുക്കുന്നത്.പ്രശസ്തരായ നാടക പ്രവർത്തകരുംസംവിധായക...
Other

സംസ്ഥാന ബജറ്റ്: തിരൂരങ്ങാടി മണ്ഡലത്തിൽ ആകെ ഒരു പദ്ധതിക്ക് മാത്രം ഫണ്ട്, ബാക്കിയുള്ളവക്ക് ടോക്കൺ

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 2022-2023 വർഷത്തെ സംസ്ഥാന ബജറ്റിൽ ഇടംപിടിച്ച പ്രവർത്തികൾ പുതുപ്പറമ്പ് ജലസേചന പദ്ധതി - 5 കോടി രൂപ ബജറ്റിൽ പരാമർശം നടത്തിയ പ്രവർത്തികൾ - മോര്യകാപ്പ് ജലസേചന-കാർഷിക പദ്ധതി, തിരൂരങ്ങാടി ഫയർസ്റ്റേഷൻ നിർമ്മാണം, പരപ്പനങ്ങാടി എൽ.ബി.എസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി സ്ഥലം ഏറ്റെടുക്കലും കെട്ടിട നിർമ്മാണവും, തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷൻ പുതിയ ബ്ലോക്ക് നിർമ്മാണം, കുണ്ടൂർ തോട് നവീകരണം, കീരനല്ലൂർ ന്യൂക്കട്ട് വാട്ടർ സ്റ്റോറേജ് പദ്ധതി, കാളം തിരുത്തി പാലം നിർമ്മാണം, ചെമ്മാട് റസ്റ്റ് ഹൗസ് നവീകരണം, കക്കാട് പുഴ സംരക്ഷണം, തിരൂരങ്ങാടി വാട്ടർ സപ്പ്ലൈ സ്‌കീം രണ്ടാംഘട്ടം, ഗവ.യു.പി.സ്‌കൂൾ ക്ലാരി കെട്ടിട നിർമ്മാണം, ചന്തപ്പടി ഗവ.എൽ.പി. സ്‌കൂൾ കെട്ടിട നിർമ്മാണം, ഗവ.എൽ.പി. സ്‌കൂൾ കുറ്റിപ്പാല കെട്ടിട നിർമ്മാണം,കാളം തിരുത്തി ബദൽ സ്‌കൂൾ കെട്ടിട നിർമ്മാണ...
Other

റിട്ട:കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു

എരണാകുളം മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിക്ക് സമീപം താമസിക്കുന്ന കെ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ എൻ അജയകുമാറാണ് മരിച്ചത്. തീക്കൊള്ളി പാറയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫയർഫോഴ്‌സും,പൊലീസും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം...
Other

പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് 21 വർഷം; നടുക്കുന്ന ഓർമ്മ ദിനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണം.

തിരൂരങ്ങാടി: 44 പേരുടെ ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ പൂക്കിപറമ്പ് ബസ് ദുരന്തത്തിന് 21 വർഷം പൂർത്തിയാകുന്നു. ദുരന്തം തീര്‍ത്ത ഭീതിയുടെയും ദുഖത്തിന്റെയും ഓര്‍മ്മകള്‍ അപകട സ്ഥലത്തെത്തിയും , ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻഡുകളിലെത്തിയും ഡ്രൈവർമാരിലും യാത്രക്കാരിലുമെത്തിച്ച് സുരക്ഷിത യാത്രക്കായി ബോധവൽക്കരണം നൽകുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലെയും തിരൂരങ്ങാടി സബ്‌ ഓഫീസിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്. പൂക്കിപ്പറമ്പില്‍ അപകടം നടന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമായാണ് ബോധവത്ക്കരണം നല്‍കിയത്. 2001 മാര്‍ച്ച് 11നാണ്നിറയെ യാത്രക്കാരുമായി ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന പ്രണവം എന്ന സ്വകാര്യ ബസ്സ് പൂക്കിപറമ്പിൽ വെച്ച് കാറിലിടച്ച് മറിഞ്ഞ ശേഷം കത്തിയമര്‍ന്നത്.44പേര്‍ കത്തിക്കരിഞ്ഞ സം...
Other

വെള്ളത്തിന് വേണ്ടിയുള്ള ‘യുദ്ധം’ തുടങ്ങി, പഞ്ചായത്തും കർഷകരും ശുദ്ധജലത്തിനായി തർക്കത്തിൽ

തിരൂരങ്ങാടി: ഇനി യുദ്ധം കുടിവെള്ളത്തിനായിരിക്കും എന്നു മുമ്പേ പ്രവചനങ്ങൾ നടന്നിട്ടുണ്ട്. അതിനെ സാധൂകരിക്കും വിധമാണ് ഇപ്പോൾ വെള്ളത്തിന്റെ പേരിലുള്ള തർക്കങ്ങൾ. തിരൂരങ്ങാടി താലൂക്കിലാണ് വെള്ളത്തിനായി ഏതാനും വർഷങ്ങളായി തർക്കം തുടരുന്നത്. വേങ്ങര- തിരൂരങ്ങാടി ബന്ധിപ്പിച്ച് ബാക്കിക്കയത്തെ തടയണയുടെ പേരിലാണ് വേനൽ കാലങ്ങളിൽ തർക്കം മുറുകുന്നത്. 6 പഞ്ചായത്തുകളിലെ ജലനിധി പദ്ധതിക്കായി നിർമിച്ചതാണ് ബാക്കിക്കയം തടയണ. വേനൽ കാലത്ത് അടക്കുകയും വര്ഷകാലത്ത് തുറക്കുകയും ചെയ്യും. വേനൽ കാലത്ത് അടച്ചിടുമ്പോൾ താഴ്ഭാഗത്തേക്ക് വെള്ളം കിട്ടാത്തത് സംബന്ധിച്ചാണ് തർക്കം. നന്നംബ്ര, തിരൂരങ്ങാടി ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ ആയിരക്കണക്കിന് ഹെക്റ്ററിൽ പുഞ്ച കൃഷി ചെയ്യുന്നുണ്ട്. വേനൽ രൂക്ഷമാകുന്ന സമയത്ത് കൃഷിക്ക് വെള്ളം കിട്ടാതെ ഇവർ പ്രയാസപ്പെടുന്നു. വർഷത്തിൽ ഒരു തവണ മാത്രം നടക്കുന്നതായതിനാൽ ഒരു വർഷത്തേക്കുള്ള ഇവരുദ്എ അധ്വാനമാണ് ഈ ...
Other

പത്ത് വയസ്സുകാരിയുടെ ഗർഭഛിദ്രം നടത്താൻ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: അച്ഛൻ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യ പ​ത്തു വ​യ​സു​കാ​രി​യു​ടെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി. കു​ട്ടി ചി​കി​ത്സ​യി​ലു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കാ​ണ് 31 ആ​ഴ്ച വ​ള​ര്‍​ച്ച​യു​ള്ള ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ സിം​ഗി​ള്‍​ബെ​ഞ്ച് അ​നു​മ​തി ന​ല്‍​കി​യ​ത്. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം 24 ആ​ഴ്ച വ​രെ വ​ള​ര്‍​ച്ച​യു​ള്ള ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​നാ​ണ് നി​യ​മ​പ്ര​കാ​രം അ​നു​മ​തി​യു​ള്ള​ത്. ഈ ​സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് കു​ട്ടി​യു​ടെ അ​ബോ​ര്‍​ഷ​ന്‍ ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നേ​ര​ത്തെ ഈ ​ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍​ബെ​ഞ്ച് ഒ​രു മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​ന് രൂ​പം ന​ല്‍​കാ​നും കു​ട്ടി​യെ പ​രി​ശോ​ധി​ച്ച് അ​ബോ​ര്‍​ഷ​ന്‍ ന​ട​ത്താ​നു​ള്ള സാ​ധ്യ​...
Other

കോവിഡ് മരണം: പ്രവാസി തണല്‍പദ്ധതിയിലൂടെ സഹായ വിതരണം തുടരുന്നു

കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി തണല്‍ പദ്ധതിയിലൂടെയുള്ള ധനസഹായ വിതരണം തുടരുന്നു. നോര്‍ക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി. ഫൗണ്ടേഷനുമായി ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്ന  പദ്ധതിയിലൂടെ 25,000 രൂപയാണ് ഒറ്റത്തവണ സഹായമായി നല്‍കുന്നത്. അപേക്ഷിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. അര്‍ഹരായ ഒന്നിലധികം മക്കളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും സഹായം ലഭിക്കും.  പ്രവാസിയുടെ  പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്,  മരണ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/കോവിഡ് പോസിറ്റീവായ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോര്‍ട്ട്  പ്രവാസിയുടെ വിസയുടെ പകര്‍പ്പ്,  18 വയസ്സിനു മുകളിലുളള അപേക്ഷകര്‍ അവിവാഹിതയാണെന്നു തെളിയിക്...
Malappuram, Other

ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറി

തിരൂരങ്ങാടി : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് മാറ്റി വെച്ച ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറിയുടെ ഉദ്ഘാടന കർമ്മവും അനുബന്ധ പരിപാടികളും 12 മാർച്ച് 2022 ന് ശനിയാഴ്ച തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രററി പരിസരച്ച് വെച്ച് നടത്തുന്നതാണ്. രാവിലെ 8.30. ന് ബഹു: മന്ത്രി അഹമ്മദ് ദേവർ കോവിൽ ഗാലറിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.ചടങ്ങിൽ കെ.പി.എ. മജീദ് (എം.എൽ.എ) അദ്ധ്യക്ഷത വഹിക്കും. അഡ്വ: പി.എം.എ സലാം, കെ പി മുഹമ്മദ് കുട്ടി, അജിത് കേളാടി,നീലകണ്ഠൻ നമ്പൂതിരി മാസ്റ്റർ,അരിമ്പ്ര മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിക്കും. ചരിത്ര സെമിനാർ ഡോ: എസ്. മാധവൻ (ചരിത്ര വിഭാഗം തലവൻ, കോഴിക്കോട് സർവ്വകലാശാല) ഉദ്ഘാടനം നിർവ്വഹിക്കും. ഡോ: ഇ.കെ.അഹമ്മദ് കുട്ടി അദ്ധ്യക്ഷനായിരിക്കും . ഡോ പി.പി. അബദുറസാഖ് മുഖ്യ പ്രഭാഷണം നടത്തും. മലബാർ സമര സേനാനികളുടെ കുടുംബാംഗങ്ങളെ ആദരിക്കും .മാപ്പിള കലാകാരന്മാരെ അനുസ്മരി...
Local news, Other

വനിതാ ദിനത്തിൽ പത്മശ്രീ കെ. വി. റാബിയയെ ആദരിച്ചു.

തിരുരങ്ങാടി: മാർച്ച്‌ 8 വനിതാ ദിനത്തോടനുബന്ധിച്ചു തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്‍.എസ്.എസ് യൂണിറ്റ് പത്മശ്രീ അവാര്‍ഡ് ജേതാവും കോളേജ് അലുംനിയുമായ കെ.വി. റാബിയയെ ആദരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാരുമായി അല്‍പസമയം സംവദിച്ച കെ.വി. റാബിയ താന്‍ കടന്നുവന്ന പ്രതിസന്ധി കാലഘട്ടങ്ങളെക്കുറിച്ചും, തന്റെ പ്രയാസങ്ങള്‍ക്കിടയിലും താന്‍ കണ്ട സ്വപ്‌നങ്ങളെക്കുറിച്ചും, തന്റെ ജീവിതകഥയായ "സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട് "എന്ന പുസ്തകത്തെക്കുറിച്ചും വാചാലയായി. തനിക്കീ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യാനും ഈ അവാര്‍ഡൊക്കെ കരസ്ഥമാക്കാനും സാധിച്ചുവെങ്കില്‍ ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ള നിങ്ങള്‍ക്കോരോരുത്തര്‍ക്കും ആയിരം റാബിയമാരാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്തുത പരിപാടിയില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഷബീര്‍ സര്‍, എന്‍.എസ്.എസ് വളണ്ടിയര്‍ അഫ്ര ഹന എന്നിവര്‍ സംസാരിച്ചു....
Other

മകന്റെ ജന്മദിനത്തിന് വിദ്യാർത്ഥികൾക്ക് മത്സ്യ കുഞ്ഞുങ്ങളെ നൽകി അധ്യാപകൻ

പറപ്പൂർ : എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ ഐടി കോ ഓർഡിനേറ്റർ പിഎ. ഹാഫിസ് മാസ്റ്റർ തന്റെ മകന്റെ ഒന്നാം ജന്മദിനത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഫാൻസി ഗപ്പി മീനുകളെ നൽകി.പരിപാടിയുടെ വിതരണോദ്ഘാടനം സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫ. പി സ്കൂൾ ലീഡർ ശ്രീ വൈഗ കെപി ക്ക് നൽകി നിർവഹിച്ചു.മഴക്കാലത്തിന് മുന്നോടിയായി കൊതുക് നിർമ്മാർജ്ജനത്തിന് തയ്യാറെടുപ്പുമായി വിദ്യാർത്ഥികൾ രംഗത്ത് ഇറക്കുന്നതിന്റെ ഭാഗമായാണ് ഗപ്പി മീനുകളുടെ വിതരണം എന്ന ആശയം മുന്നോട്ട് വെച്ചതെന്നും, വിതരണം മകന്റെ ജന്മദിനത്തിൽ തന്നെയാക്കുന്നത് മനസ്സിനെ സന്തോഷിപ്പിക്കുന്നതാണെന്നും അധ്യാപകൻ അഭിപ്രായപെട്ടു.സ്കൂൾ വിദ്യാർത്ഥികളുടെ വീടുകളിൽ മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന് പിടിഎ പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഹനീഫ പി അഭിപ്രായപെട്ടു.പരിപാടിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എം. റഷീദ, എസ്.ആർ.ജി കൺവീനർ കെ. മഹ്‌റൂഫ...
Other

പരപ്പനങ്ങാടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി ആവിയിൽ കടപ്പുറം ഭാഗത്ത് കടലിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇൻക്വസ്റ്റിന് ശേഷം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
Other

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കെപിസിസി ഗാന്ധി ദർശൻ സമിതി അനുശോചനം രേഖപ്പെടുത്തി

പാണക്കാട് : ജാതി മത കക്ഷിരാഷ്ട്രീയത്തിന് അധീതമായി എല്ലവർക്കും സ്വീകാര്യനായിരുന്ന ഹൈദരലി തങ്ങളുടെ വേർപാട് മതേതര കേരളത്തിന് തീരാനഷ്ടമാണെന്ന് സംസ്ഥാന പ്രസിഡൻ്റും മുൻ മന്ത്രിയുമായ വി.സി കബീർ മാസ്റ്റർ അഭിപ്രായപ്പെട്ടു.കബീർ മാസ്റ്ററുടെ നേതൃത്വത്തിൽ കെപിസിസി ഗാന്ധി ദർശൻ സമിതി പ്രതിനിധികൾ ശിഹാബ് തങ്ങളുടെ വസതിയിൽ അവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. ജില്ലാ പ്രസിഡൻ്റ് പി.കെ.എം ബാവ, എ.കെ രാധാകൃഷ്ണൻ, ഇർഷാദ് നാലുകെട്ട് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു....
Other

ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് പരിശോധന, ഏജന്റിൽ നിന്ന് പണം പിടികൂടി

തിരൂരങ്ങാടി ജോ ആർ ടി ഓഫീസിന് കീഴിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന കോഴിച്ചെന ഗ്രൗണ്ടിൽ വിജിലന്സിന്റെ മിന്നൽ പരിശോധന നടത്തി. വേങ്ങര യിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്ന എജെന്റിൽ നിന്നും പണം പിടികൂടി. 29160 രൂപയാണ് പിടികൂടിയത്. ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കുന്നവരിൽ നിന്നും ഡ്രൈവിങ് സ്കൂൾ മുഖേന പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്ക് കൈമാരുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. കാടപ്പടി സ്വദേശി യാണ് പരാതി നൽകിയത്. ഒരാഴ്ചയോളം വേഷം മാറി വിജിലൻസ് ഉദ്യോഗസ്ഥർ ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തിയ നിരീക്ഷണത്തെ തുടർന്നാണ് ഇന്ന് ടെസ്റ്റ് ഗ്രൗണ്ടിൽ പരിശോധന നടത്തിയത്. തിരൂരങ്ങാടി ടുഡേ. രാവിലെ 10.30 ന് തുടങ്ങിയ പരിശോധന 3.30 വരെ തുടർന്നു. മിന്നൽ പരിശോധനയിൽ, ഡ്രൈവിങ് പാസാകുന്ന ഓരോ വ്യക്തിയിൽ നിന്നും ഡ്രൈവിങ് സ്കൂൾ മുഖേന 600 രൂപ ഉദ്യോഗസ്ഥർക്ക് നൽകുന്നതായി കണ്ടെത്തി. തിരൂരങ്ങാടി ടുഡേ. ഒരു ദിവസം 120 മുതൽ 140 വരെ അപേക്ഷകർ ഉണ്ടാകാറുണ്ട്....
Other

പ്രതിയെ പിടികൂടാൻ ബാറിലെത്തിയ അഞ്ചു പൊലീസുകാരെ കുത്തിപ്പരിക്കേല്പിച്ചു

പ്രതിയെ പിടികൂടാൻ ബാറിലെത്തിയ അഞ്ചു പൊലീസുകാർക്ക് കുത്തേറ്റു. തിരുവനന്തപുരം കല്ലമ്പലം കടമ്പാട്ടുകോണം ബാറിലാണ് സംഭവം. ശ്രീജിത്ത്, ചന്ദു, ബിജിത്ത്, വിനോദ് , ജയൻ എന്നിവർക്കാണ് കുത്തേറ്റത്. ശ്രീജിത്ത്, ചന്തു എന്നിവരുടെ പരിക്ക് ഗുരുതരമാണ്. കുത്തു കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് കുത്തേറ്റത്. കുത്തിയ പ്രതി മുഹമ്മദ് അനസ് ജാനെ അറസ്റ്റ് ചെയ്തു....
Other

വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് ഓടിക്കാന്‍ ദീപമോൾ

സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവര്‍ തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8 രാവിലെ 10.45ന് സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിന്റെ മുന്‍വശത്ത് വച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും. ദീപമോളെ പോലുള്ളവര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകള്‍ക്ക് കരുത്ത് പകരുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആതുരസേവനത്തിനോടുള്ള താത്പര...
Other

വീടിന് തീ പിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീ പിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ദളവാപുരം സ്വദേശി പ്രതാപന്‍ (62), ഭാര്യ ഷേര്‍ലി (53), മകന്‍ അഖില്‍ (29), മരുമകള്‍ അഭിരാമി (25), പേരക്കുട്ടി റയാന്‍ (8 മാസം) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.മൂത്ത മകന്‍ നിഹുല്‍ ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇരുനില വീടിന്റെ അകത്തെ എല്ലാ മുറികളിലേക്കും തീപരുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ട് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ. വീടിന് പുറത്തുനിര്‍ത്തിയിട്ട കാറും കത്തിനശിച്ചു.ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. എല്ല...
Other

സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റ്

വിമർശനം നേരിട്ട പാണക്കാട്ടെ ആദ്യ നേതാവ് പാണക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രഖ്യാപിച്ചു. ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ആണ് പ്രഖ്യാപിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുടെയും തങ്ങൾ കുടുംബാംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.  മുഹമ്മദ് ബഷീർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.  സാദിഖലി തങ്ങളെ ആലിംഗനം ചെയ്ത് പുതിയ പദവിയിലേക്ക് സ്വീകരിച്ച ഖാദർ മൊയ്തീൻ എല്ലാവരുടെയും പിന്തുണ സാദിഖലി തങ്ങൾക്ക് വേണമെന്നും അഭ്യർഥിച്ചു. പാർട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു. ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങൾ ആയിരുന്നു. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റുമാണു സാദിഖലി ശിഹാബ് തങ്ങൾ. ഹൈദരലി തങ്ങൾ അസുഖമായി ചികിത്...
Other

ഹൈദരലി തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും

അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയനേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാത്രി പത്ത് മണിയോടെ മലപ്പുറം ടൗൺ ഹാളിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങൾക്ക് ആദരഞ്ജലികളർപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പിഎ മുഹമ്മദ് റിയാസ്, കെടി ജലീൽ, ശോഭാ സുരേന്ദ്രൻ, എപി അബൂബക്കർ മുസ്‌ലിയാർ, പ്രൊഫ. എ പി അബ്ദുൽ വഹാബ്, കടന്നപ്പള്ളി രാമചന്ദ്രൻ, തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. പൊതുദർശനത്തിനായി ആയിരങ്ങളാണ് പ്രദേശത്തെത്തുന്നത്. പ്രഗത്ഭരും സാധാരണക്കാരുമടക്കം നിരവധി പേരാണ് പൊതുദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മയ്യിത്ത് നിസ്‌കാരവും നടക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും. അതിനിടെ കുഴഞ്ഞു വീണ മുൻ മന്ത്രി പി.കെ.അബ്ദുറബ്ബിന് തൊട്ടടുത്ത ആശുപത്...
Other

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓർമയായി

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം. തങ്ങളുടെ ജനാസ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഖബറടക്ക ചടങ്ങുകൾ നടക്കും. അങ്കമാലി ലിറ്റില്‍ ഫ്ലവർ  ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു.  കേരളീയ രാഷ്ട്രീയ-സാംസ്‌കാരി രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. 18 വര്‍ഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ ഒട്ടേറെ മുസ്‌ലിം മഹല്ലുകളുടെ ഖാളി എന്ന സ്ഥാനം വഹിച്...
Other

ആരാധനാലയ നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ പരിഹരിക്കണം: എസ്.എം.എഫ്.

ആരാധനാലയങ്ങളുടെ നിർമാണ -പുനർനിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാനുള്ള ചുമതല ജില്ലാ കലക്ടർമാരിൽ നിന്ന് മാറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ സംസ്ഥാന  സർക്കാർ തീരുമാനം കോടതി റദ്ദാക്കിയതോടെ രൂപപ്പെട്ട അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രവർത്തക സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. ആരാണ് അനുമതി നൽകേണ്ടത് എന്ന വിഷയത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇത് നീക്കാൻ സർക്കാർ മുൻകയ്യെടുക്കണം. ഗവൺമെൻ്റ് ചെലവിൽ ലിബറൽ ആശയങ്ങളും മതനിരാസ ചിന്തകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി ഉപഭോഗത്തിനെതിരെ മഹല്ലുകൾ ജാഗ്രത പാലിക്കണം. പ്രീമാരിറ്റൽ കോഴ്സ്, പാരൻ്റിങ് കോഴ്സ്, സ്വദേശി ദർസ്, കമ്മ്യൂണിറ്റി സെൻ്റർ, സിമാപ് തുടങ്ങിയ പദ്ധതികൾ കൂടുതൽ വിപുലപ്പെടുത്തും. വിവാഹവുമായി ബന്ധപ്പെട്ട അനാചാ...
Other

കോവിഡ്ബാധിച്ച് മരിച്ചവരുടെ ആശ്രിതരില്‍ വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

കോവിഡ്-19 ബാധിച്ച് കുടുംബത്തിലെ മുഖ്യവരുമാന ആശ്രയമായ വ്യക്തികള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ആശ്രിതരെ  (പട്ടികവര്‍ഗ, ന്യൂനപക്ഷ, പൊതുവിഭാഗം) സഹായിക്കാന്‍ കേരള സര്‍ക്കാറിന്റെയും സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ 'സ്മൈല്‍ കേരള' സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും ലഭിക്കും. 18നും 55നുമിടയില്‍ പ്രായമുള്ള മുഖ്യവരുമാന ആശ്രയമായ വ്യക്തി കോവിഡ്-19 ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.  അപേക്ഷ കേരളത്തില്‍ സ്ഥിരതാമസക്കാരിയായിരിക്കണം. വിശദവിവരങ്ങള്‍ www.kswdc.org എന്ന വെബ്സൈറ്റിലും 0483 2760550 എന്ന നമ്പറിലും ലഭി...
error: Content is protected !!