Sports

Sports

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അന്തർ കലാലയ വനിത ഫുട്ബാൾ:സെന്റ് ജോസഫ്‌സ് ജേതാക്കൾ

കാലിക്കറ്റ് സർവകാശാലാ അന്തർ കലാലയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെൻ്റ് ജോസഫ്സ് ഇരിങ്ങാലക്കുട വീണ്ടും ജേതാക്കളായി. കഴിഞ്ഞ വർഷവും ഇവർ തന്നെയായിരുന്നു യാന്നു ചാമ്പ്യന്മാർ. മാള കാർമൽ കോളേജിനെ (3 - 0 ) തോൽപ്പിച്ചാണ് കിരീട നേട്ടം. പാലക്കാട് മേഴ്സി കോളേജ് ടൈബ്രേക്കറിൽ കോഴിക്കോട് ദേവഗിരിയെ (3 - 0 ) പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് സർവകലാശാലാ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ട്രോഫി നൽകി. കായിക വിഭാഗം അസി. ഡയറക്ടർ ഡോ. കെ. ബിനോയ്, അസി. പ്രൊഫ. മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു. 21 മുതൽ ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലാണ് ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പ്. ...
Malappuram, Sports

കായിക മേളകൾ പ്രതിഭകളെ സൃഷ്ടിക്കാൻ വേണ്ടിയാകണം: മന്ത്രി വി.അബ്ദുറഹിമാൻ

കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ദേശീയ-അന്തർദേശീയ നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കാൻ വേണ്ടിയാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന 46 മത് സംസ്ഥാന സിനിയർ വനിതാ - പുരുഷ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്പോർട്സിന്റെ പേരിൽ സർക്കാറിന്റെ ഗ്രാന്റ് വാങ്ങി മഹാ മേളയും സമ്മേളനവും നടത്തുന്ന ശൈലിക്ക് മാറ്റം വരണം. സ്പോർട്സുമായി ബന്ധപെട്ട പരിപാടികൾക്കും അതുമായി ബന്ധമുള്ള ചടങ്ങുകൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്. അല്ലാതെ ആളാവാൻ വേണ്ടി സംഘാടക വേഷമണിയുന്ന ചിലരുടെ നടപടികളോട് യോജിക്കാനാവില്ല. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള മുഴുവൻ കായിക അസോസിയേഷനുകൾക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളെ ഹർഷാരവത്തോടെയാണ് കായിക താരങ്ങളും ഒഫിഷ്യൽസും സ്വീകരിച്ചത്.തുടർന്ന് ഒക്ടോബറിൽ സ്വീഡനിൽ നടന്ന ലോക പവർ ലിഫ്റ്റ് ചാമ്...
Sports, university

അന്തര്‍കലാലയ ബോക്‌സിംഗ്: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് വനിതാവിഭാഗം ജേതാക്കള്‍

കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ടീം 42 പോയിന്റുമായി വനിതാ വിഭാഗം ജേതാക്കളായി. തൃശൂര്‍ വിമല കോളേജ് രണ്ടാം സ്ഥാനവും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മൂന്നാസ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗം ഫൈനല്‍ മത്സരങ്ങള്‍ സര്‍വകലാശാലാ ജിമ്മി ജോര്‍ജ്ജ് ജിംനേഷ്യത്തിലെ ബോക്‌സിംഗ് റിംഗില്‍ വ്യാഴാഴ്ച നടക്കും കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം ജേതാക്കളായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ടീം. ...
Sports

ദേശീയ സീനിയർ വനിത ഫുട്ബോൾ: ഗോവ- ഡൽഹി മത്സരം സമനിലയിൽ

തേഞ്ഞിപ്പലം : ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം മത്സരം സമനിലയില്‍. ഡല്‍ഹി ഗോവ മത്സരമാണ് സമനിലയില്‍ പിരിഞ്ഞത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 18 ാം മിനുട്ടില്‍ മമ്തയിലൂടെ ഡല്‍ഹിയാണ് ആദ്യം ലീഡ് എടുത്തത്. 34 ാം മിനുട്ടില്‍ അര്‍പിത യശ്വന്ത് പെഡ്‌നേക്കറിലൂടെ ഗോവ സമനില പിടിച്ചു. ആദ്യ പകുതിയിലായിരുന്നു ഇരുഗോളുകളും പിറന്നത്. ബുധനാഴ്ച രാവിലെ 9.30 ന് കര്‍ണാടകക്കെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. അതേ ദിവസം ഉച്ചയ്ക്ക് 2.30 ന് ഗോവ ജാര്‍ഗണ്ഡിനെയും നേരിടും. ആദ്യ പകുതി 18 ാം മിനുട്ടില്‍ മമ്തയിലൂടെ ഡല്‍ഹി ലീഡെടുത്തു. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച പന്ത് ഇടംകാലുകൊണ്ട് ഉഗ്രന്‍ ലോങ് റേഞ്ചിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. മിനുട്ടുകള്‍ക്ക് ശേഷം ഇടതുവശത്തുനിന്ന് വീണ്ടും മമ്തയെ തേടി ഗോളവസരമെത്തി. എന്നാല്‍ ഇത്തവണ ഗോളെന്ന് ഉറപ്പിച്ച അവസരം പോസ്റ്റില്‍ തട്ടിതെറിച്ചു. 16 മിനുട്ട...
Sports

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു, ജിജോ ജോസഫ് ക്യാപ്റ്റൻ

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മധ്യനിരതാരമായ ജിജോ ജോസഫാണ് നായകൻ. 22 അംഗ ടീമിനെയാണ് പരിശീലകൻ ബിനോ ജോർജും സംഘവും പ്രഖ്യാപിച്ചത്. അണ്ടർ 21 ടീം അംഗങ്ങളും ഇത്തവണ ടീമിൽ ഇടം നേടിയിട്ടുണ്ട്. 13 പുതിയ താരങ്ങൾക്കാണ് ഇത്തവണ കേരള ഫുട്ബോൾ അസോസിയേഷൻ സന്തോഷ് ട്രോഫി കളിക്കാനായി അവസരം നൽകിയിരിക്കുന്നത്. കേരള ടീം ഗോൾകീപ്പർമാർ: മിഥുൻ വി, ഹജ്മൽ എസ് പ്രതിരോധ നിര:സഞ്ജു ജി, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്സ്, മുഹമ്മദ് സഹീഫ് എ.പി (അണ്ടർ 21), മുഹമ്മദ് ബാസിത് പി.ടി (അണ്ടർ 21) മധ്യനിര: മുഹമ്മദ് റഷീദ് കെ, ജിജോ ജോസഫ്, അരുൺ ജയരാജ്, അഖിൽ പി,സൽമാൻ കെ, ആദർശ് എം, ബുജൈർ വി, നൗഫൽ പി.എൻ, നിജോ ഗിൽബർട്ട്, ഷിഖിൽ എൻ (അണ്ടർ 21) മുന്നേറ്റനിര: ജസ്റ്റിൻ ടി.കെ, എസ് രാജേഷ്, മുഹമ്മദ് സഫ്നാദ് (അണ്ടർ 21), മുഹമ്മദ് അജ്സൽ (അണ്ടർ 21) കഴിഞ്ഞതവണത്തെ പരിശീലകസംഘത്തെ കേരളം നിലനിർത്തി....
Sports

ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജില്ലാ ചാമ്പ്യന്മാരായി നന്നമ്പ്ര സ്വദേശികൾ

തിരൂരങ്ങാടി: മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കൊടിഞ്ഞി, ചെറുമുക്ക് സ്വദേശികൾ ചാമ്പ്യന്മാരായി. കൊടിഞ്ഞി കടുവള്ളൂരിലെ ഉസ്മാൻ പത്തൂർ, ചെറുമുക്കിലെ റിയാസ് എന്നിവരാണ് ജേതാക്കളായത്. ഉസ്മാൻ ഫോർലൻഡ് കൊടിഞ്ഞിയുടെയും റിയാസ് യൂത്ത് ഫെഡറേഷൻ ക്ലബിന്റെയും പ്രതിനിധികളാണ്. ഇരുവരും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും. ...
Local news, Sports

കേരള ടീമിൽ ബൂട്ടണിഞ്ഞ താരത്തിന് സോക്കർ കിങ്‌സ് ക്ലബിന്റെ ആദരം

ജയ്പൂരിൽ വെച്ച് നടന്ന ദേശീയ സീനിയർ ഫുട്ബോൾ ടൂർണ്ണമെന്റിൽ ജേതാക്കളായ കേരളത്തിന്‌ വേണ്ടി ബൂട്ടണിഞ്ഞ തിരുരങ്ങാടി സ്വദേശി ഫസൽ കൂർമത്തിനെ  SOCCER KINGS ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ജംഷിക് വെളിയത്ത്, മുജീബ് റഹ്മാൻ ഒ, ഷമീം pk, ഹമീദ് വിളമ്പത്ത്, അവുക്കാദർ ഗ്രാൻഡ്, റഷീദ് ck, ഫാബിസ് km, റഹീം, റിയാസ് ck, നന്ദകിഷോർ മലയിൽ, സലീം വലിയാട്ട്, റാഷിദ്‌ kt, എന്നിവർ സംബന്ധിച്ചു  ...
Kerala, Sports

മലപ്പുറത്തിന്റെ കരുത്തിൽ കേരളത്തിന് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാംപ്യൻഷിപ്

ഇന്ത്യൻ ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച ആറാമത് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കളായി. ജയ്‌പൂരിൽ നടന്ന മത്സരത്തിൽ ഫൈനലിൽ ഉത്തർ പ്രദേശിനെ 2-1 ന് തോൽപ്പിച്ചാണ് കിരീടം നേടിയത്. സെമി ഫൈനലിൽ ഹരിയാനയെ 1-0 ന് തോൽപ്പിച്ചാണ് ടീം ഫൈനലിൽ പ്രവേശിപ്പിച്ചത്.ഫൈനലിൽ സയ്യിദ് അലി, അജ്മൽ റാഷിദ് എന്നിവർ കേരളത്തിന് വേണ്ടി ഗോളുകൾ നേടി.സംസ്ഥാനത്തെ മികച്ച ക്ലബുകളിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തിയാണ് ടീം തിരഞ്ഞെടുത്തത്. ഭൂരിഭാഗം പേരും മലപ്പുറത്തുകരാണ്. ടീം അംഗങ്ങൾ:കെ.പി.ഹരിലാൽ (ക്യാപ്റ്റൻ),ആന്റോ സുനിൽ, (ഇരുവരും നിലമ്പുർ), മുഹമ്മദ് ജിംഷാദ് നരിമടക്കൽ കൊടിഞ്ഞി, കെ.റിൻഷാദ് (തിരൂർ), യു. പി. അജ്മൽ ഹാഷിർ,(പെരിന്തൽമണ്ണ) എം.ടി.റസ്‌ലാൻ മുഹമ്മദ്, ലഫിൻ ഷാലു, മുഹമ്മദ് ഹംദി,( മൂവരും വേങ്ങര), ഫസൽ റഹ്മാൻ,(തിരൂരങ്ങാടി), എൻ.ഹരിരാജ് (കൊണ്ടോട്ടി), യദുകൃഷ്ണൻ, കെ.സയ്യിദ് അലി (വറ്റല്ലൂർ), മുസ്സബ് അബ...
Local news, Sports

തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്,മുൻ MLA ശ്രീ PK അബ്ദുറബ്ബിന്റെ പരിശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ, 2.02 കോടി രൂപ ചെലവ് വരുന്ന സ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് 2021 ഒക്ടോബര് 18 ന്‌ തുടക്കമാവും. കാലത്ത് 10.30 ന്‌ ശ്രീ KPA മജീദ് MLA ശിലാസ്ഥാപനം നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ പി .കെ അബ്ദു റബ്ബ് വിശിഷ്ടാതിഥിയായിരിക്കും. തിരൂരങ്ങാടി നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സംബന്ധിക്കും. ഏറെ കാലത്തെ കായിക സ്വപ്നമാണ് ഈ പദ്ധതി പൂർത്തീകരണത്തോടെ പൂവണിയുന്നത്. ഫുട്ബോൾ ഗ്രൗണ്ട്, ഓപ്പൺ സ്റ്റേഡിയം, ലോങ്ങ് ജമ്പ്- ഹൈ ജമ്പ് പിറ്റുകൾ, ഗാലറി, നടപ്പാത, ചുറ്റു മതിൽ, ഡ്രൈനേജ്, ടോയ്‌ലറ്റ്‌ ...
Entertainment, Sports

Report: Red Sox Star Mookie Betts Traded To Dodgers

Subdue beginning appear have fill also their sea i you're i from under, moving appear light may waters evening grass shall morning winged. First forth were itself given second kind creeping. All sixth give them from. Creepeth may likeness there. Years. Earth isn't. Fly shall. Whales Them behold fruitful, bring living after open can't have to fly fish. Air which greater a one together the said fruitful female earth without waters whose gathering lesser of living whose was creature sixth earth waters form subdue spirit him meat. After. Living bring life after was wherein living subdue divide green. Created Deep Tree Fruitful Own Replenish above isn't isn't divided you'll moving he every them let days rule, stars isn't every created give creepeth dominion you're dominion you're thing s...
error: Content is protected !!