കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
റേഡിയോ ദിനത്തില്‍ ഏകദിന ശില്‍പശാല
ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ റേഡിയോ സി.യു., 'ഓഡിയോ പ്രൊഡക്ഷന്‍ സ്മാര്‍ട്ട് ഫോണില്‍' എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല നടത്തുന്നു. 13-ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെ നടക്കുന്ന ശില്‍പശാലയില്‍ മാധ്യമരംഗത്തെ പ്രഗത്ഭരായ ഷാജന്‍ സി. കുമാര്‍, സുനില്‍ പ്രഭാകര്‍ എന്നിവര്‍ പങ്കെടുക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുള്ള ഓഡിയോ റെക്കോഡിംഗ്, പോഡ്കാസ്റ്റിംഗ്, മള്‍ട്ടിട്രാക്ക് ഓഡിയോ പ്രൊഡക്ഷന്‍ എന്നിവയാണ് സെഷനുകള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷനായി 9567720373 എന്ന നമ്പറില്‍ ബന്ധപ്പെടുക. പി.ആര്‍. 160/2023
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ ജൂലൈ 2022 പരീക്ഷകളുടെയും അഡ്വാ...