
തേഞ്ഞിപ്പലം: അൽ ആരിഫ് ബില്ലാഹി അൽ മജ്ദൂബ് അസ്സയ്യിദ് സ്വാലിഹ് ജമലുല്ലൈലി (നൊസ്സൻ തങ്ങളുപ്പാപ്പ)യുടെ നാൽപത്തിയഞ്ചാമതും സയ്യിദ് ഫള്ൽ ബിൻ സ്വാലിഹ് ജമലുല്ലൈലി തങ്ങളുടെ പതിനേഴാമത് ജമലുല്ലൈലി ഉറൂസിന് ഈമാസം 29ന് ബുധനാഴ്ച തുടക്കമാവും. മൂന്നു ദിവസങ്ങളിലായി സിയാറ:, വിഫാദ, പതാകജാഥ, കൊടിയേറ്റം, ഖത്മുൽ ഖുർആൻ, ആദർശ സമ്മേളനം, മജ്ലിസൂൽ മൗലൂദ്, മുഖാമുഖം, അഖില കേരള അറബന മത്സരം, രിഫാഈ മാല ഹിഫ്ള് മത്സരം, സുയൂഫുന്നസ്ർ, പ്രകീർത്തന സമ്മേളനം, ജമലുല്ലൈലി സെമിനാർ, അസ്മാഉൽ ഹുസ്ന, ആത്മീയ സമ്മേളനം തുടങ്ങിയ പ്രധാന പരിപാടികളോടെ തേഞ്ഞിപ്പലം ജമലുല്ലൈലി മഖാം പരിസരത്ത് നടക്കും.
ബുധൻ രാവിലെ പത്തിന് കടലുണ്ടി സയ്യിദ് മുഹമ്മദ് ബാ-ഹസൻ ജമലുല്ലൈലി മഖാം സിയാറത്തോടെ ആരംഭിക്കും സയ്യിദ് ഹുസൈൻ കോയ ജമലുല്ലൈലി അസ്സഖാഫി നേതൃത്വം നൽകും. തുടർന്ന് ജമലുല്ലൈലി താവഴിയിലേ വിവിധ മഖാമുകളിൽ സിയാറത്തു ചെയ്തു ചെനക്കലങ്ങാടിയിൽനിന്നു മഖാമിലേക്ക് പതാക ജാഥ നടക്കും. മഖാം മുതവല്ലി സയ്യിദ് ഫള്ൽ ജമലുല്ലൈലി പെരുമുഖം കൊടിയേറ്റത്തിന് കാർമികത്വം വഹിക്കും. മഖാം സിയാറത്തിന് സയ്യിദ് അലവി ജമലുല്ലൈലി വെളിമുക്ക് നേതൃത്വം നൽകും. സയ്യിദ് അലവി ജിഫ്രി തേഞ്ഞിപ്പലം, ഹാഫിള് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനിയുടെ നേതൃത്വത്തിൽ ഖത്മുൽഖുർആൻ മജ്ലിസ് ആരംഭിക്കും. വൈകിട്ട് ഏഴിന് ആദർശ സമ്മേളനം സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ഉത്ഘാടനം ചെയ്യും. സയ്യിദ് ഹുസൈൻ അഹ്‌മദ് ശിഹാബ് തിരൂർക്കാട് അദ്ധ്യക്ഷത വഹിക്കും. പൊൻമള മുഹ് യിദ്ധീൻ കുട്ടിമുസ്ലിയാർ,വണ്ടൂർ അബ്ദുറഹ് മാൻഫൈസി, ഡോ: അബ്ദുൽ അസീസ് ഫൈസി കെ.ടി ത്വാഹിർ സഖാഫി പ്രസംഗിക്കും. സയ്യിദ് മുർതള ശിഹാബ് തിരൂർക്കാട്, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ മജ്ലിസൂൽ മൗലൂദിന് നേതൃത്വംനൽകും. ഏ.പി. അബ്ദുൽ കരീം ഹാജി ചാലിയം വിശിഷ്ടാതിഥിയാവും. മുഖാമുഖത്തിന് അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ,ജഅഫർ സഖാഫി അൽഅസ്ഹരി കൈപ്പമംഗലം നേതൃത്വം നൽകും. കെ.എം മുഹമ്മദ് ഖാസിം കോയ പൊന്നാനി എം.അബൂബക്കർ പടിക്കൽ പി.ഏ.സി അബ്ദുറഹ്മാൻ ഹാജി സംബന്ധിക്കും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽബുഖാരി കൊയിലാണ്ടി, സയ്യിദ് അബ്ദുല്ല ഹബീബുറഹ് മാൻ അൽബുഖാരി പ്രാർത്ഥനകൾ നടത്തും.
വ്യാഴാഴ്‌ച വൈകുന്നേരം അഞ്ചിന് സയ്യിദ് സൈനുൽആബിദിൻ ജീലാനി, സയ്യിദ് മുഹമ്മദ് ഹുസൈൻ ജമലുല്ലൈലി അസ്സഖാഫിയുടെ നേതൃത്വത്തിൽ സുയൂഫുന്നസ്ർ തുടങ്ങും. ഏഴിന് പ്രകീർത്തന സമ്മേളനം സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ദീൻ ഐദറൂസി കല്ലറക്കൽ അദ്ധ്യക്ഷത വഹിക്കും. കുറ്റൂർ അബ്ദുറഹ്മാൻ ഹാജി വിശിഷ്ടാതിഥിയാവും. അബ്ദുസ്സമദ് സഖാഫി മായനാട് മദ്ഹ് പ്രഭാഷണം നടത്തും. അബൂബക്കർ ശർവാനി,അലവി സഖാഫി കൊളത്തൂർ,പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ,അബ്ദുൽ റഷീദ് സഖാഫി പത്തപിരിയം പ്രസംഗിക്കും. സംസഥാനതലത്തിൽ ശ്രദ്ധേയരായ പ്രമുഖ ടീമുകളുടെ അറബനമത്സരം, രിഫാഈമാല ഹിഫ്ള് മത്സരം നടക്കും. മുഹമ്മദ് പറവൂർ, ഡോ:അബൂസ്വാലിഹ് വേങ്ങര സംബന്ധിക്കും സയ്യിദ് ഹൈദറൂസ് മുത്തുക്കോയതങ്ങൾ എളങ്കൂർ, സയ്യിദ് ശിഹാബുദ്ദീൻ അഹ് ദൽ മുത്തനൂർ പ്രാർത്ഥന നടത്തും.
വെള്ളി ഉച്ചക്ക് മൂന്നിന് വിലായത്ത്:തത്വം,പ്രയോഗം, അനുഭവം എന്ന ശീർഷകത്തിൽ നടക്കുന്ന ജമലുല്ലൈലി സെമിനാർ അനസ് അമാനി പുഷ്പഗിരി ഉത്ഘാടനം ചെയ്യും. ആസഫ് നൂറാനി വരപ്പാറ അദ്ധ്യക്ഷത വഹിക്കും. അബ്ദുള്ളാഹ് അഹ്സനി ചെങ്ങാനി വിഷയാവതരണം നടത്തും. നൊസ്സൻ തങ്ങളുപ്പാപ്പ അനുഭവ കാഴ്ചകളുടെ മധുരങ്ങൾ ,സൂഫിവാക്കുകളുടെ പൊരുളും സൗന്ദര്യവും, അൽഭുത സിദ്ധികളുടെ മതവും ശാസ്ത്രവും, വിലായത്ത്:അവസ്ഥാവൈവിധ്യങ്ങളും മത നിർണ്ണയങ്ങളും വിഷയങ്ങളിൽ അലിബാഖവി ആറ്റുപുറം, സയ്യിദ് ജസാർ ഇബ്രാഹീം ബാഫഖി എറണാങ്കുളം ,ഫർഹാൻ തിരുവനന്തപുരം, ആദിൽകോട്ടക്കൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. അഞ്ചേമുപ്പതിന് താനാളൂർ അബ്ദുളള മുസ്‌ലിയാർ അസ്മാഉൽ ഹുസ്നക്ക് നേതൃത്വം നൽകും.
ഏഴിന് ആത്മീയ സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും .സമസ്ത പ്രസിഡന്റ് ഇ .സുലൈമാൻ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിക്കും. കാന്തപുരം എ.പി അബുബക്കർ മുസ്ലിയാർ ആത്മീയ പ്രഭാഷണം നടത്തും. അനുഗ്രഹപ്രഭാഷണം കോട്ടൂർ കുഞമ്മു മുസ് ലിയാർ നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, വി.പി.എം ഫൈസി വില്യാപ്പള്ളി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അബ്ദുൽ ഖാദർ മദനി കൽത്തറ,ഡോ: എ പി അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം പ്രസംഗിക്കും. പ്രൊഫ:കെ എം എ റഹീം,പ്രഫ:എ.കെ, അബ്ദുൽഹമീദ്, എം.എൻ.കുഞ്ഞിമുഹമ്മദ്ഹാജി,മജീദ് കക്കാട്, സൈതലവി ചെങ്ങര സംബന്ധിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽബുഖാരി ബായാർ പ്രർത്ഥനാമജ്ലിസുകൾക്ക് നേതൃത്വം നൽകും. സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി സ്വാഗതവും സയ്യിദ് മുഹമ്മദ് സൈനുൽആബിദിൻ ജമലുല്ലൈലി നന്ദിയും പറയും.
വാർത്താസമ്മേളനത്തിൽ സയ്യിദ് ഫള്ൽ ജമലുല്ലൈലി പെരുമുഖം, സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി , ,മുഹമ്മദ് സൈനുൽ ആബിദിൻ ജമലുല്ലൈലി , സയ്യിദ് മുഹമ്മദ് ഖാസിം ജമലുല്ലൈലി, സഅദ് സഖാഫി പൂക്കോട്ടൂർ, എന്നിവർ പങ്കെടുത്തു.