വാഹനങ്ങളുടെ കാലാവധി നീട്ടി; സി ഐ ടി യു അഭിനന്ദിച്ച് പ്രകടനം നടത്തി

തിരൂരങ്ങാടി : 15 വര്‍ഷം തികഞ്ഞ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമാക്കി പുതുക്കിയ സര്‍ക്കാറിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഓട്ടോ തൊഴിലാളി യൂണിയന്‍ ( സി ഐ ടി യു) ചെമ്മാട് യൂണിറ്റ് കമ്മിറ്റി പ്രകടനം നടത്തി. സഹീര്‍ മച്ചിങ്ങല്‍ പ്രകടനം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ അധ്യക്ഷ വഹിച്ചു. സെക്രട്ടറി ഫാസില്‍ സ്വാഗതവും ട്രഷറര്‍ കെ.സമീല്‍ നന്ദിയും പറഞ്ഞു.

error: Content is protected !!