എം ഡി എം എ യുമായി ചെമ്മാട് സ്വദേശി പിടിയിൽ ; പെണ്കുട്ടികൾ ഉൾപ്പെടെ നിരവധി കോളേജ് വിദ്യാർഥികൾ ഇയാളുടെ വലയിൽ പെട്ടതായി പോലീസ്

പരപ്പനങ്ങാടി: എം ഡി എം എ യുമായി ചെമ്മാട് സ്വദേശി പോലീസ് പിടിയിൽ. ചെമ്മാട് ജുമാ മസ്ജിദ് സ്ട്രീറ്റ് സ്വദേശി മാങ്കുന്നത്ത് മുബശിർ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 650 മില്ലിഗ്രാം എം ഡി എം എ പിടികൂടി. പെണ്കുട്ടികൾ ഉൾപ്പെടെ നിരവധി കോളേജ് വിദ്യാർഥികൾ ഇയാളുടെ വലയിൽ പെട്ടതായി പോലീസ് പറഞ്ഞു. ബാർബർ തൊഴിലാളി യാണ്. നിരവധി സ്ത്രീകളിൽ നിന്നും പണവും സ്വർണവും വാങ്ങി കബളിപ്പിച്ചതായും ആരോപണമുണ്ട്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

error: Content is protected !!