Wednesday, August 27

ഉന്നത വിജയം നേടിയവരെ ആദരിക്കാനൊരുങ്ങി ചേറ്റിപ്പുറം കൂട്ടായ്മ വാട്‌സ് ആപ്പ് ഗ്രൂപ്പ്

വേങ്ങര : എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച പ്രതിഭകളെ ചേറ്റിപ്പുറം കൂട്ടായ്മ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. മെയ് 30ന് ചേറ്റിപ്പുറം അംഗന്‍വാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ആയിരിക്കും മെമെന്റോ വിതരണം നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അംഗന്‍വാടി പ്രവേശനോത്സവവും ചേറ്റിപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആയിരിക്കും നടക്കുക. വിളംബര റാലി, കുരുന്നുകളുടെ കലാപരിപാടികള്‍, പായസവിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണെന്നും രജിസ്റ്റര്‍ ചെയ്ത എസ്എസ്എല്‍സി പ്ലസ് ടു വിജയികള്‍ അന്നേ ദിവസം 9.30ന് അംഗന്‍വാടിയില്‍ എത്തണമെന്നും ഭാരവാഹികള്‍ അറിയിച്ചു

error: Content is protected !!