
ചെട്ടിയാന്‍ കിണര്‍ ജി.വി.എച്ച്.എസ്. എസ് അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നവംബര്‍ 21ന് വിളംബര ഘോഷ യാത്ര നടക്കും. ലോഗോ പ്രകാശന കര്‍മ്മം സംസ്ഥാന ഫോക് ലോര്‍ സമിതി അംഗം ഫിറോസ് ബാബു നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ കളത്തിങ്ങല്‍, ഷാജു കാട്ടകത്ത് സി.കെ. എ റസാഖ്, എം സി മാലിക് , കേളി അബ്ബാസ് , സക്കരിയ്യ പൂഴിക്കല്‍ ,പി .പി ബാബു, എം. രവീന്ദ്രന്‍, എം. പത്മ നാഭന്‍, സി.സി നാസര്‍ ,പാറയില്‍ ഷെരീഫ് റസീല്‍ അഹമ്മദ്, സി. സൈനുദ്ധീന്‍ ഇഖ്ബാല്‍ ചെമ്മിളി ,സി. കോയ മാസ്റ്റര്‍ വി.എച്ച്. എസ്.സി പ്രിന്‍സിപ്പാള്‍ നിബി ആന്റണി ,പ്രഥമാധ്യാപകന്‍ പി. പ്രസാദ് എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ഐ വി അബ്ദുല്‍ ജലീല്‍ സ്വാഗതവും ഉണ്ണീന്‍ പി നന്ദിയും പറഞ്ഞു.