ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കുരുന്നുകള്‍

കൊണ്ടോട്ടി : ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിക്കാരായ കൊണ്ടോട്ടി ബഡ്‌സ് സ്‌കൂളിലെ മക്കളോടൊപ്പം ആഘോഷിച്ച് നീറാട് കെപിഎസ് എ എം എല്‍ പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍. ആഘോഷ പരിപാടി ഡിവിഷന്‍ കൗണ്‍സിലര്‍ നിദ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളോടൊപ്പം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ചേര്‍ത്ത് വിവിധങ്ങളായ മത്സര പരിപാടികളും സംഘടിപ്പിച്ചു.

പിടിഎ പ്രസിഡണ്ട് ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. ഒളവട്ടൂര്‍ എച്ച്‌ഐഒ ഐടിഇ വിദ്യാര്‍ത്ഥികളായ നൂര്‍ജഹാന്‍.കെ.പി, സബ്ഹ.കെ.പി, അനീഷ നസ്രിന്‍, ഫാത്തിമ ദില്‍ഷ, മുബശ്ശിറ, സഫ് ലു സുമയ്യ, സ്‌കൂള്‍ മെന്റര്‍ ഫസല്‍ മാഷ്, ബഡ്സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൗലത്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദില്‍ഷാദ് മാസ്റ്റര്‍ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് കെ പി സൈഫുദ്ധീന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!