Tuesday, January 20

ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുരുന്നുകളുടെ സൗഹൃദ മതിൽ

തിരൂരങ്ങാടി: പുകയൂർ ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു.വെല്ലുവിളി നേരിടുന്ന സഹോദരങ്ങളുടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലൂന്നി സൗഹൃദ മതിൽ തീർത്തുകൊണ്ടാണ് കുരുന്നുകൾ ദിനാചരണത്തിന്റെ ഭാഗമായത്.

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പരിപാടിയുടെ ഭാഗമായി.അധ്യാപകരായ കെ.റജില, സി.ശാരി, കെ.രജിത, പി.ഷഹന, സി.ടി അമാനി, പി.വി ത്വയ്യിബ, എ.കെ ഷാക്കിർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!