ജി എൽ പി എസ് ക്ലാരിവെസ്റ്റ് 106-ാം വാർഷികം “ആവേശം 2k25” വര്‍ണ്ണാഭമായി

പെരുമണ്ണ ക്ലാരി : ക്ലാരി വെസ്റ്റ് ജി എല്‍ പി സ്‌കൂളിന്റെ 106-ാം വാര്‍ഷികം ആവേശം 2k25 സമുചിതമായി ആഘോഷിച്ചു. വാര്‍ഷിക പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷംസു പുതുമ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത കവിയും നടനുമായ മുരളീധരന്‍ കൊല്ലത്ത് മുഖ്യാതിഥി ആയിരുന്നു.

പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ കളത്തിങ്ങല്‍, ജംഷീര്‍,ഇന്ദിര ടീച്ചര്‍, അമൃത, പിടിഎ കമ്മിറ്റി അംഗങ്ങള്‍ നാരായണന്‍ കെ സി, സുലൈമാന്‍ പി ടി, അശ്വതി,അഫ്‌സല്‍ മാഷ്,ആയിഷ ടീച്ചര്‍,വിമല ടീച്ചര്‍,സതി ടീച്ചര്‍, അഞ്ജലി ടീച്ചര്‍, മിനി ടീച്ചര്‍,വിജി, സുബൈദ,അജിത എന്നിവര്‍ ആശംസ അറിയിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കുട്ടികള്‍ക്കുള്ള ട്രോഫികള്‍ കെയുസി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്തു. പ്രധാനാധ്യാപകന്‍ സലാം മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രുതി ടീച്ചര്‍ നന്ദിയും പറഞ്ഞു

error: Content is protected !!