തീരദേശ ഹൈവേ; ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് എൻഎഫ്പിആർ

പരപ്പനങ്ങാടി: തീരദേശഹൈവേയുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട യാതൊരുവിധ നിയമങ്ങളും പാലിക്കാതെ സ്ഥലം ഏറ്റെടുത്ത് കടലിന്റെ മക്കളെ ദുരിതത്തിലാഴ്ത്താനുള്ള ശ്രമത്തിനെതിരെ ദേശീയമനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് (NFPR) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് ജനകീയ സദസ്സ് സംഘടിപ്പിച്ചു. വിവിധരാഷ്ട്രീയ സാമൂഹിക സാംസ്കാരിക തുറകളിലെ നിരവധിപേർ പങ്കെടുത്ത സദസ്സിൽ അഡ്വ. പി എ പൗരൻ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി താലൂക്ക് NFPR പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് മനാഫ് താനൂർ അധ്യക്ഷത വഹിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളോടും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും തീരദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപെട്ടു. കുടിയിറക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളോട് ആധികാരികമായി സംസാരിച്ച് അധികാരികൾ വിഷയത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യമുയർന്നു. സലാം പറമ്പിൽ പീടിക, കെ.പി.ഷാജഹാൻ, യാക്കൂബ് കെ.ആലുങ്ങൽ, കെ.പി.കോയ സിദ്ദീഖ്, അലി അക്ബർ ആവിയൽ ബീച്ച്, അഷറഫ് സ്കൈനെറ്റ്, പി.രാമാനുജൻ അബ്ദുൽ മജീദ് മുല്ലഞ്ചേരി എന്നിവർ പ്രസംഗിച്ചു. മുജീബ് അങ്ങാടി നന്ദി പറഞ്ഞു

error: Content is protected !!