തിരൂരങ്ങാടി : വെന്നിയൂര്‍ ടൗണിനെ ആശ്രയിക്കുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കെതിരെ തിരൂരങ്ങാടി പോലീസിനും, മോട്ടോര്‍ വാഹന വകുപ്പിനും തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും മുന്‍സിപ്പല്‍ പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വെന്നിയൂര്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പരാതി നല്‍കി.
രോഗികളും വിദ്യാര്‍ത്ഥികളും അടക്കം വെന്നിയൂര്‍ ടൗണിന് ആശ്രയിച്ച് ദീര്‍ഘദൂരം യാത്ര ചെയ്യുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും തോന്നുന്നിടത്ത് ഇറക്കിവിടുകയും ചെയ്യുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ കെ ടി ശ്രീനിവാസനും മോട്ടോര്‍ വകുപ്പ് ഓഫീസര്‍ സിപി സക്കറിയക്കും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ കൈകൊള്ളാം എന്ന് അധികൃതര്‍ അറിയിച്ചു.
തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സലിം ചുള്ളിപ്പാറ, തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രവാസി കോണ്‍ഗ്രസ് പ്രസിഡണ്ട് ഷൗക്കത്ത് പറമ്പില്‍, വെന്നിയൂര്‍ ടൗണ്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് സമദ് അങ്ങാടന്‍, സെക്രട്ടറി അലി വെന്നിയൂര്‍, ദാസന്‍ കപ്രാട് തുടങ്ങിയവരാണ് പരാതി നല്‍കിയത്