
തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി ഒരു കൂട്ടം അമ്മമാര്‍. കുട്ടികളുടെ വാര്‍ഡിലെ പരിശോധനക്കെത്തിയ ഡോക്ടര്‍ക്കെതിരെയാണ് അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം അമ്മമാര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്. കുട്ടികളുടെ വാര്‍ഡിലെ പരിശോധനക്കെത്തിയ ഡോക്ടര്‍ ആയ ഹഫീസിനെതിരെയാണ് പരാതി. മോശമായി പെരുമാറിയത് കൂടാതെ പലരെയും വ്യക്തമായി ചികിത്സിച്ചിട്ടില്ലെന്നും ആരോപണം.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടികളുടെ വാര്‍ഡില്‍ പരിശോധനയ്ക്ക് വന്ന ഡോക്ടര്‍ ഹഫിസ് അമ്മമാരോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കുഞ്ഞുങ്ങളുമായി അസുഖം ഒന്നും ഇല്ലാതെ വെറുതെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പോലെയായിരുന്നു ഡോക്ടറുടെ പെരുമാറ്റമെന്ന് പരാതിക്കാര്‍ പറയുന്നു. പനി ആയാല്‍ അഞ്ചുദിവസം പനിക്കും എന്നും തങ്ങള്‍ക്ക് തീരെ ക്ഷമയില്ലെന്നും ഡോക്ടറിനെ ബുദ്ധിമുട്ടിക്കുകയാണെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്.
കൂടാതെ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് എക്‌സ്-റേ എടുത്തു വന്ന രോഗിയുടെ അമ്മയോടും ഡോക്ടര്‍ ഹഫീസ് മോശമായി പെരുമാറിയതായി പരാതിയുണ്ട്. മോശമായി പെരുമാറിയത് കൂടാതെ പലരെയും വ്യക്തമായി ചികിത്സിച്ചിട്ടില്ലെന്നും ഡോക്ടര്‍ക്കെതിരെ ഇവര്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അമ്മമാര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് പരാതി നല്‍കിയിരിക്കുകയാണ്.