മലപ്പുറം : നബിദിന ഘോഷയാത്രക്കിടെ മത സൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത കോഡൂര്‍ വലിയാട് സ്വദേശിനി ഷീന വിനോദിനെ കോണ്‍ഗ്രസ് വലിയാട് യൂണിറ്റ് കമ്മിറ്റി ഉപഹാരം നല്കി അഭിനന്ദിച്ചു.
കോണ്‍ഗ്രസ് കോഡൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറസാഖ് കടംമ്പോട്ട് ഉപഹാരം നല്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ നൗഫല്‍ ബാബു, ഉസ്മാന് കടംമ്പോട്ട്, റഫീഖ് ഇറയസ്സന്‍, മനോജ് വലിയാട്, അഷ്റഫ് കോറാടന്‍, മെയ്തീന് മച്ചിങ്ങല്‍, സുഹൈബ് കടംമ്പോട്ട്, പി. സല്മാന്, യു. നിഹാദ് എന്നിവര്‍ സംബന്ധിച്ചു.