
തിരൂരങ്ങാടി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തിൽ ചെമ്മാട് വെച്ച് “മാനിഷാദാ” പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ സദസ്സ് നടത്തി. ഡി സി സി ജനറൽ സെക്രട്ടറി പി.കെ ഹൈദ്രോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് മുൻസിപ്പൽ പ്രസിഡൻ്റ് പാറക്കൽ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ വെന്നിയൂർ അധ്യക്ഷത വഹിച്ചു. ഖാദർ പന്തക്കൻ, അറക്കൽ കൃഷ്ണൻ , എം.എൻ ഹുസൈൻ , നാസർ കെ. തെന്നല , പി.കെ.എം. ബാവ, കെ.പി.സി. രാജീവ്ബാബു , കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജി , പി.കെ. അബ്ദുൽ അസീസ്, കെ.എം. സെയ്താലി ,സലീം ചുള്ളിപ്പാറ, എൻ.വി. മൂസക്കുട്ടി, മുഹമ്മദ് കോയ , ലത്തീഫ് പരപ്പനങ്ങാടി, ഹാരീസ് തടത്തിൽ, കുഞ്ഞി മരയ്ക്കാർ , ഷാജു കാട്ടകത്ത് , രാമചന്ദ്രൻ .വി , നൗഫൽ ഏറിയാടൻ, നവാസ്. ഇ.കെ , ബാലഗോപാലൻ , ഭരതൻ കെ.എം , യു.വി. സുരേന്ദ്രൻ , വിജീഷ് തയ്യിൽ , അലിബാബ ചെമ്പ , സി.വി ഹനീഫ , സി.പി സുഹ്റാബി , സോനാ രതീഷ് എന്നിവർ സംസാരിച്ചു.