നാല് വയസുകാരിയോട് നിരന്തരം ലൈംഗികാതിക്രമം ; വേങ്ങര സ്വദേശിയായ 63 കാരന് അറ് വര്‍ഷം തടവും പിഴയും

മഞ്ചേരി: നാല് വയസുകാരിയോട് നിരന്തരം ലൈംഗികാതിക്രമം നടത്തിയ വേങ്ങര സ്വദേശിയായ 63കാരന് ആറ് വര്‍ഷവും ഒരു മാസവും കഠിന തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്). വേങ്ങര ഊരകം പുല്ലന്‍ചാലില്‍ പുത്തന്‍പീടിക പനക്കല്‍ പ്രഭാകരനെയാണ് (63) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്.

2023 ഓഗസ്റ്റ് ഒന്നിനും അതിനു മുമ്പ് പല തവണയും കുട്ടിയ്ക്ക് മാനഹാനി വരുത്തിയെന്നാണ് കേസ്. പോക്‌സോ ആക്ട് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും, മാനഹാനി വരുത്തിയതിന് ഒരു വര്‍ഷത്തെ കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇതിന് പുറമെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഒരു മാസത്തെ കഠിന തടവും ശിക്ഷയുണ്ട്.

error: Content is protected !!