തിരൂരങ്ങാടി : ദേശീയ പാതയില്‍ കക്കാട് തൂക്കുമരം, ചിനക്കല്‍ ഭാഗങ്ങളിലെ കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കുമെന്ന് കെ.എന്‍, ആര്‍, സി അറിയിച്ചു, പ്രവൃത്തി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ എന്‍ ആര്‍ സി പ്രൊജക്ട് മാനേജര്‍ പഴനി സന്ദര്‍ശിച്ച് വിലയിരുത്തി, പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍ദ്ദേശം നല്‍കി.
ദേശീയപാതയില്‍ കക്കാട് വാട്ടര്‍ ടാങ്കില്‍ നിന്ന് റോഡ് ക്രോസ് ചെയ്ത് മെയിന്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഒരു ആഴ്ച്ചക്കകം പൂര്‍ത്തിയാകും, നിലവില്‍ കക്കാട് കളത്തില്‍ തൊടു റോഡ് പരിസരം വരെ മെയിന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് എത്തിയിട്ടുണ്ട്, കക്കാട് ജംഗ്ഷന്‍ മുതല്‍പള്ളി പീടിക വരെ ഒരു മാസം മുമ്പ് മെയിന്‍ ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ബന്ധിപ്പിക്കുന്ന ജോലിയാണ് നടന്നു വരുന്നത്. ഇത് ബന്ധിപ്പിക്കുന്നതോടെ ജല വിതരണം സാധാരണ നിലയിലാവും, ചെനക്കല്‍ എം എല്‍ എ കൂടിവെള്ള പദ്ധതിയിലെ ലൈന്‍ പുന: സ്ഥാപിക്കലും ഇതോടൊപ്പം നടക്കും, മാസങ്ങളായി ഇവിടെ അനുഭവപ്പെട്ട കുടിവെള്ള പ്രതിസന്ധി ഇതോടെ പരിഹരിക്കും, താല്‍ക്കാലികമായി കക്കാട് ടൗണില്‍ റോഡ് നേരത്തെ ക്രോസ് ചെയ്ത് കണക്ഷന്‍ പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും കക്കാട് മെയിന്‍ റോഡ് ദേശീയ പാതക്ക് കീറുന്നത് തുടങ്ങിയോടെ വിതരണം തടസ്സപ്പെട്ടിരുന്നു. ജലവിതരണം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍ദ്ദേശം നല്‍കി.