വേങ്ങര : മുസ്ലിം ലീഗ് ഡല്‍ഹിയില്‍ നിര്‍മ്മിക്കുന്ന ദേശീയ ആസ്ഥാനത്തിന് ഫണ്ട് ശേഖരണത്തിന് വേങ്ങര മണ്ഡലത്തില്‍ തുടക്കമായി. ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വളപ്പില്‍ ഉമ്മര്‍ഹാജിയില്‍ നിന്ന് 50000 രൂപയുടെ ചെക്ക് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ അസ്ലു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി ഉണ്ണികൃഷ്ണന്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, മണ്ഡലം ലീഗ് ഭാരവാഹികളായ പി.കെ അലി അക്ബര്‍, ടി.മൊയ്തീന് കുട്ടി, ഇ.കെ സുബൈര്‍ മാസ്റ്റര്‍, ആവയില്‍ സുലൈമാന്‍, ചാക്കീരി ഹര്‍ഷല്‍, എം.കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ, മുസ്തഫ മങ്കട, എം.എസ് എഫ് മണ്ഡലം പ്രസിഡന്റ് എന്‍.കെ നിഷാദ്, ചാക്കീരി നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.