Thursday, February 5

തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിലെ അഴിമതി: കെ ഡി എഫ് സംസ്ഥാന ഭാരവാഹികൾ മന്ത്രി ഗണേഷ് കുമാറിനെ കണ്ടു നിവേദനം നൽകി

തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആർ.ടി ഓഫിസ് അഴിമതിയുടെ കുത്തരങ്ങായി മാറിയിട്ട് വർഷങ്ങളായി, ഒരുപാട് കാലമായി ഇരുപ്പുറപ്പിച്ച ചില ഉദ്യോഗസ്ഥരെ ചുറ്റി പ്പറ്റിയാണ് നിലവിൽ പുറത്തുവന്ന് കൊണ്ടിരിക്കുന്ന അഴിമതിക്കഥകൾ.
അഞ്ചുവർഷത്തിലേറയായി ഒരേ കസേരയിൽ തുടരുന്ന പ്രധാന ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണ് ഇത്തരം അഴിമതി ഇടപാടുകൾ നടക്കുന്നതെന്നാണ് ആരോപണം. വ്യാജ മീറ്റർ, വ്യാജ ആർ.സി, വ്യാജ ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ യിൽ ആരോപണം നേരിടുന്ന തിരൂരങ്ങാടി സബ് ആർ.ടി ഓഫി സിൽ നിന്നാണിപ്പോൾ, കൂടുതൽ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്നിരിക്കുന്നതിനെതിരേേയും വ്യാജ ആർ.സി കേസുകളിൽ അന്വേഷണം എങ്ങുമെത്താത്തതും ഇതരസംസ്ഥാനങ്ങ ളിൽനിന്നുള്ള വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് വിവേചനം നടത്തുന്നതായും നിരവധി പരാതിയുണ്ട്.

വാഹന സംബന്ധമായ വിവിധ സേവനങ്ങൾക്ക് നേരിട്ടെത്തുന്നവരാണ് തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിലെ പ്രധാന ഇരകൾ. ഓഫിസിലെത്തുന്നവരെ പരമാവധി പ്രയാസപ്പെടുത്തി ഏജന്റുമാരുടെ കൈകളിലെ ത്തിക്കുകയാണ് ആദ്യപടി, ഇതിനെതിരെ ജനങ്ങളൽനിന്നും വ്യാപക വിമർശനം ഉയർന്നിരുന്നു, അതുപോലെ ഇതരസംസ്ഥാന വാഹനങ്ങളുടെ രജിസ്ട്രേഷന് പൊതുജനങ്ങൾ നേരിട്ട് വരിക യാണങ്കിൽ കൂടുതലായി ടാക്സ് ഈടാക്കുകയും ഏജന്റ്റ് മുഖേന എത്തിയാൽ ടാക്‌സ് കുറയ്ക്കുകയും ചെയ്തിരുന്നതായും ആരോപണമുണ്ട്..

വാഹനങ്ങൾ വ്യാപാരികൾക്ക് കൈമാറിയ പ്രവാ സികളുടെ ഫോൺ നമ്പർ ആർ. സിയിൽ മാറ്റിനൽകുന്ന തട്ടിപ്പും ഇവിടെ നടന്നിരുന്നതായാണ് വിവരം.
നേരത്തെ വിജിലൻസ് പരിശോധന നടത്തുകയും കൈക്കൂലി പിടികൂടുകയും ചെയ്തിരുന്നു. വള്ളിക്കുന്ന് ഷറഫുദ്ദീൻ കേരള ഡെവലപ്മെൻറ് ഫോറം ഭാരവാഹികളെ കണ്ട് പരാതി അറിയിച്ചതിനെ തുടർന്ന് കെ.ഡി എഫ് ഭാരവാഹികളായ സംസ്ഥാന പ്രസിഡണ്ട് പിൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുറഹീം പൂക്കത്ത്, ഭാരവാഹികളായ സുബൈർ പി പി ആനങ്ങാടി, പി എം അബ്ദുൽ ഷുക്കൂർ യൂണിവേഴ്സിറ്റി എന്നിവരുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് മിനിസ്റ്റർ ഗണേഷ് കുമാറിനെ കണ്ടു പരാതി സമർപ്പിക്കുകയും അടിയന്തര നടപടികൾ ആവശ്യപ്പെടുകയും ചെയ്തു

ഫോട്ടോ : കെ.ഡി എഫ്. ഭാരവാഹികൾ ട്രാൻസ്പോർട്ട് മിനിസ്റ്റർ ക്ക് പ്രസിഡണ്ട് അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ പരാതി നൽകുന്നു.

error: Content is protected !!