മെഡിക്കല്‍ ഓഫീസര്‍ നിയമനം, വാഹന ലേലം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ക്വട്ടേഷന്‍ ക്ഷണിച്ചു

മക്കരപ്പറമ്പ് വടക്കാങ്ങര ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് സൈറ്റ് ക്ലിയര്‍ ചെയ്തു നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നാളെ (ഫെബ്രുവരി 26) ഉച്ചയ്ക്ക് രണ്ടിന് മക്കരപ്പറമ്പ് പി.എച്ച്.സി പരിസരത്ത് ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ 04933- 287311 എന്ന നമ്പറില്‍ ലഭിക്കും

——-

മെഡിക്കല്‍ ഓഫീസര്‍ നിയമനം

വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് അഞ്ചിന് മുന്‍പായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944

——————-

അഭിമുഖം 29ന്

കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി (കെ.ആർ.ഡബ്ല്യു.എസ്.എ) മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴിൽ വളണ്ടിയർമാരെ നിയമിക്കുന്നു. ജില്ലയിലെ ഒഴൂർ, പെരുമണ്ണക്ലാരി പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിക്കായാണ് 755 രൂപ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. അഭിമുഖം ഫെബ്രുവരി 29ന് രാവിലെ 10.30ന് ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിൽ നടക്കും. സിവിൽ എഞ്ചിനീയറിങില്‍ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്കും അതത് ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസമാക്കിയവർക്കും മുൻഗണന ലഭിക്കും. ഫോൺ: 0483 2738566, 8281112185.

—————

ഷോർട്ട് ഫിലിം മത്സരം: തിയതി നീട്ടി

ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ, കനൽ ഫെസ്റ്റിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നതിലേക്ക് എൻട്രി അയക്കാനുള്ള തീയതി നീട്ടി. ‘ജെൻഡർ ഇക്വാലിറ്റി’ എന്ന വിഷയത്തിൽ 30 മിനുട്ടിൽ ദൈർഘ്യം കുറഞ്ഞ ഷോർട്ട് ഫിലിമുകളാണ് തയ്യാറാക്കേണ്ടത്. ഷോർട്ട് ഫിലിമുകൾ dhewmpm@gmail.com എന്ന ഇ-മെയിലിലേക്ക് (ഗൂഗിൾ ഡ്രൈവിലൂടെ) മാർച്ച് രണ്ടിന് വൈകിട്ട് വൈകീട്ട് അഞ്ച് വരെ അയക്കാം. ഫോൺ: 0483 2950084.

——————–

വാഹന ലേലം

റവന്യൂ റിക്കവറി മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണല്‍ (എം.എ.സി.ടി) കുടിശ്ശിക ഇനത്തിലെ തുക ഈടാക്കുന്നതിന് ജപ്തി ചെയ്ത കെ.എല്‍ 65 ഇ 4602 രജിസ്റ്റര്‍ നമ്പര്‍ യമഹ 2014 മോഡല്‍ എഫ്‌സെഡ് 16 മോട്ടോര്‍ ബൈക്ക് ഫെബ്രുവരി 29ന് ലേലം ചെയ്യുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു. ഫെബ്രുവരി 16ന് നിശ്ചയിച്ചിരുന്ന ലേലമാണ് 29ന് നടക്കുന്നത്.

error: Content is protected !!