
തിരൂരങ്ങാടി : മാലിന്യ പ്രശ്നത്തിൻ്റെ പേരിൽ സി.പി.എം ദാറുൽ ഹുദയിലേക്ക് നടത്തിയ മാർച്ചിൽ പണ്ഡതന്മാർക്ക് നേരെ നടത്തിയ വെല്ലുവിളി സംഘ്പരിവാർ ഭാഷ്യമാണെന്ന് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസ്ഥാവിച്ചു. രാവിലെയാണ് സി.പി.എം തിരുരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാറുൽ ഹുദയിലെ മാലിന്യം ചുറ്റുപാടുകളിൽ പ്രശ്നം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് മാർച്ച് നടത്തിയത്.
സ്ഥാപനത്തിൽ നിന്നും മറ്റും മാലിന്യങ്ങൾ കാരണം ദുരിതം പേറുന്നതിനെതിരെ പ്രതിഷേധിക്കുന്നത് ഒരിക്കലും തെറ്റല്ല എന്നാൽ സ്ഥാപനത്തിൻ്റെ വൈസ് ചാൻസലർ ബഹാവുദ്ധീൻ നദ് വി യെയും, സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയ പണ്ടിതന്മാർക്കെതിരെയും തിരിയുന്നത് ആരെ തൃപ്തിപെടുത്താനാണ്.
പരിസ്ഥിതി കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ സ്ഥാപനങ്ങൾക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കണം അതിന് ആരും എതിരല്ല.
എന്നാൽ അതിൻ്റെ മറവിൽ പണ്ഡിതന്മാർക്കെതിരെ തിരിയുന്നത് സി.പി.എം ൻ്റെ അടുത്ത കാലത്ത് രൂപപ്പെടുന്ന സംഘ്പരിവാറിന് തുല്യമായ ഭാഷകളാണ്.
മാലിന്യ പ്രശ്നങ്ങൾ ചൂണ്ടി കാണിക്കുന്നതിന് പകരം പണ്ഡിതന്മാരുടെ സംഘടനപരമായ അഭിപ്രായങ്ങൾ ഉയർത്തി പിടിക്കുന്നത് തമ്മിലടിപ്പിക്കാനുള്ള ഒളിയജണ്ടയാണ്.
ഇത്തരം നയങ്ങളും, പ്രവർത്തനങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലൂടെ സി.പി.എം നേതാക്കൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്നും, സി.പി.എം ൻ്റെ ആർ.എസ് എസ് ഭാഷ്യങ്ങൾ ജനം തിരിച്ചറിയണമെന്നും പ്രതിഷേധിക്കണമെന്നും എസ്.ഡി.പി.ഐതിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി സെക്രട്ടറി റിയാസ്ഗുരിക്കൾ, നേതാക്കളായ തറയിലൊടി വാസു, സിദ്ധീഖ് കെ, മനീർ എൻ.കെ, ഷബീർബാപ്പു സംസാരിച്ചു.