കരിപ്പൂര്‍ : സ്വര്‍ണ്ണ കള്ളക്കടത്ത് തടയുവാനുള്ള തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഭാഗമായി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷനറേറ്റിന്റെ കീഴില്‍ ഉള്ള കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ നടത്തിയ പരിശോധനയില്‍ 1.89 കോടി രൂപ വിലമതിക്കുന്ന 3.06 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഷൂവിന്റെ സോളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവും ശുചിമുറിയില്‍ ഫ്‌ലാഷ് നോബിനുള്ളിലുമായി ഒളിപ്പിച്ച സ്വര്‍ണമടക്കമാണ് കസ്റ്റംസ് പിടികൂടിയത്.
ജനുവരി 27 നു രാവിലെ ദുബായ്ല്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ ഇയാള്‍ ധരിച്ചിരുന്ന രണ്ട് ഷൂകളുടെ ഉള്‍വശത്തുള്ള സോള്‍നുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1649 ഗ്രാം സ്വര്‍ണ്ണമിശ്രിതം കണ്ടെത്തി ഈ സ്വര്‍ണ്ണത്തില്‍ നിന്നും 24 കാരറ്റ് ഉള്ള 1473 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചു കിട്ടി. ഇതിനു വിപണിയില്‍ 93 ലക്ഷം രൂപ മൂല്യം ഉണ്ട്.
അതേസമയം ഡി ആര്‍ ഐ യുമായി ചേര്‍ന്നു നടത്തിയ മറ്റൊരു പരിശോധനയില്‍ ഇമിഗ്രേഷന്റെ ഭാഗത്ത് ഉള്ള ശുചീമുറിയിലെ ടോയ്‌ലറ്റ്‌ന്റെ ഫ്‌ലഷ് നോബിന്റ ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1774 ഗ്രാം തൂക്കം വരുന്ന 4 പാക്കറ്റ് സ്വര്‍ണ മിശ്രിതം കസ്റ്റംസ് കണ്ടെത്തി. ഈ മിശ്രിതത്തില്‍ നിന്നും 1533 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന്റെ വിപണി മൂല്യം 96.27 ലക്ഷം രൂപ വരും. ഈ കേസുകളില്‍ തുടരന്വേഷണം നടന്നു വരുന്നു.