തയ്യല്‍ മെഷീനും ലാപ്‌ടോപ്പും വിതരണം നാളെ

Copy LinkWhatsAppFacebookTelegramMessengerShare

വേങ്ങര : സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെട്ട സാമൂഹ്യ സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി 50% സാമ്പത്തിക സഹായത്തോടെയുള്ള വേങ്ങര കൊര്‍ദോവ എന്‍.ജി.ഒ യുട നേതൃത്വത്തില്‍ 52 തയ്യല്‍ മെഷീന്‍ വിതരണവും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള 12 ലാപ്‌ടോപ്പ് വിതരണവും നാളെ വെള്ളി രാവിലെ 9.30 ന് വലിയോറ പാണ്ടികശാലയില്‍ വെച്ച് ഡോ. എം.പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചടങ്ങില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹസീന ഫസല്‍ അധ്യക്ഷത വഹിക്കും. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ദേശീയ ഭാരവാഹികളായ കെ.എന്‍.ആനന്ദകുമാര്‍ , കെ.അനന്ദു കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ: മുസ്തഫ പരതക്കാട് പദ്ധതി വിശദീകരിക്കും.

മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.പിഎം ബഷീര്‍, വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ കുഞ്ഞുമുഹമ്മദ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. സുഹിജാബി ,വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ സലിം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം പറങ്ങോടത്ത് അബ്ദുല്‍ അസീസ്, വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മടപ്പള്ളി മജീദ്, എ കെ നഫീസ,വേങ്ങര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് വികെ കുഞ്ഞാലന്‍ കുട്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പറമ്പില്‍ അബ്ദുല്‍ ഖാദര്‍, വി.ശിവദാസ് , കെ.രാധാകൃഷ്ണന്‍ മാസ്റ്റര്‍,കെ നയിം, ടി.സമദ്, പി എച്ച് ഫൈസല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കൊര്‍ദോവ എന്‍.ജി.ഒ ചെയര്‍മാനും വേങ്ങര ഗ്രാമ പഞ്ചായത്ത് മെമ്പറുമായ യൂസുഫലി വലിയോറ, ഭാരവാഹികളായ എം. ശിഹാബുദ്ദീന്‍, എ.കെ. ഇബ്രാഹിം, കെ. മുസ്തഫ, ടി.മുഹമ്മദ് റഫീഖ് എന്നിവര്‍ പങ്കെടുത്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!