
കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പാലക്കാട് കുമ്പിടി സ്വദേശിയായ തുറക്കല്‍ ശിഹാബുദ്ധീന്‍ രൂപകല്പന ചെയ്ത ലോഗോയാണ് മത്സരത്തിലൂടെ തിരഞ്ഞെടുത്തത്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ലോഗോ ഏറ്റുവാങ്ങി.
രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, ഡോ. റിച്ചാര്‍ഡ് സ്‌കറിയ അറബിക് പഠനവകുപ്പ് മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. ടി.എ. അബ്ദുള്‍ മജീദ്, ഡോ. ഇ. അബ്ദുള്‍ മജീദ്, ഡോ. അലി നൗഫല്‍, ഡോ. പി.ടി. സൈനുദ്ധീന്‍, ഡോ. വി.കെ. സുബ്രഹ്‌മണ്യന്‍, ഡോ. അപര്‍ണ, അജിഷ് ഐക്കരപ്പടി തുടങ്ങിയവര്‍ പങ്കെടുത്തു.