വികസന മുന്നേറ്റത്തിന് രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മ വേണം – കേരള മുസ്ലിം ജമാഅത്ത്

മലപ്പുറത്തിന് വികസനം സ്വപ്നമോ?” മുഖാമുഖത്തിന് തുടക്കം

തിരൂരങ്ങാടി: കാലങ്ങളായി വികസന കാര്യത്തിൽ മലപ്പുറം ജില്ല പുറം തള്ളപ്പെട്ടുകൊണ്ടിരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഉത്തരവാദികളാണെന്ന് കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ കമ്മിറ്റി സംഘടിപ്പിച്ച വികസന മുഖാമുഖം അഭിപ്രായപ്പെട്ടു.ഈ കാര്യത്തിൽ മുഖ്യധാരാ പാർട്ടികൾ ഉത്തരവാദിത്തം നിർവഹിക്കണം നാടിൻ്റെ വികസനത്തിന്നായി രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വ്യത്യാസം മറന്ന് യോജിപ്പിലെത്തേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ അഭിപ്രായ കൂട്ടായ്മക്കായി കേരള മുസ്ല്യം ജമാഅത്ത് യത്നിക്കുമെന്നും മുഖാമുഖം ചൂണ്ടിക്കാട്ടി.
“മലപ്പുറത്തിന് വികസനം സ്വപ്നമോ ?’ എന്ന ശീർഷകത്തിൽ തിരൂരങ്ങാടി സീഗോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡണ്ട് എൻ വി അബ്ദുർറസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു കേരള മുസ്ലിം ജമാഅത്ത് ജില്ലാ

ഫിനാൻസ് സിക്രട്ടറി എം എൻ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ-വ്യവസായ – മാധ്യമ പ്രവർത്തകരായ അഡ്വ: സി ഇബ്റാഹീം കുട്ടി (സി പി എം ),
എൻ പി ഹംസക്കോയ ( കോൺഗ്രസ് ), ഹനീഫ പുതുപ്പറമ്പ് ( മുസ്ലിം ലീഗ് ),
എസ് ആർ റെജിനോൾഡ് ( സി പി ഐ ),
യു എ റസാഖ് ( തിരൂരങ്ങാടി പ്രസ് ക്ലബ് പ്രസിഡണ്ട്)
എന്നിവർ സംസാരിച്ചു.
മോഡറേറ്റർ എൻ വി അബ്ദുർ റസാഖ് സഖാഫി കോഡീകരണം നടത്തി. ഇ മുഹമ്മദലി സഖാഫി സ്വാഗതം, എം വി അബ്ദുർ റഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
എൻ എം സൈനുദ്ദീൻ സഖാഫി
(എസ് വൈ എസ് ),
കെ സി മുഹമ്മദ് കുട്ടി ഹാജി
(എസ് എം എ ),
ആബിദ് വെന്നിയൂർ
(എസ് എസ് എഫ്),
ടി ഉബൈദുല്ല മുസ്ലിയാർ
(എസ് ജെഎം) തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!