Wednesday, July 30

എടരിക്കോട് രാസലഹരി വേട്ട, 2 പേർ ആഡംബര കാറുമായി പിടിയിൽ

കോട്ടക്കൽ : എടരിക്കോട് ടൗൺ കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തുന്ന 2 പേരെ പൊലീസ് പിടികൂടി. തെന്നല വാളക്കുളം സ്വേദേശി കോയപ്പ കോലോത്ത് വീട്ടിൽ ശിഹാബ് (30 ) , എടരിക്കോട് മമ്മാലിപ്പടി കാലോടി വീട്ടിൽ ഷഹീദ് (27) എന്നിവരെയാണ് കോട്ടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ പി.ടി. സൈഫുള്ള യുടെ നേതൃത്വത്തിലുള്ള കോട്ടക്കൽ പോലീസും മലപ്പുറം DANSAF ടീമും ചേർന്ന് ഇന്നലെ അർദ്ധരാത്രി എടരിക്കോട് വലിയ ജുമാ മസ്ജിദിന് സമീപം വെച്ച് പിടികൂടി അറസ്റ്റ്‌ ചെയ്തത്.

ചില്ലറ വിപണിയിൽ ഒരു ലക്ഷം രൂപ വരെ വില വരുന്ന 12.200 ഗ്രാം mdma ആണ് ടിയാൻമാരിൽ നിന്ന് കണ്ടെടുത്തത്.
പ്രതികൾ mdma വിൽപ്പന നടത്താൻ ഉപയോഗിക്കുന്ന ആഡംബര കാറും mdma തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും mdma വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമും പോലീസ് കണ്ടെടുത്തു.
ഒന്നാംപ്രതി ശിഹാബ് 2013ൽ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ 10 ഗ്രാമോളം എംഡിഎമ്മിയുമായി പിടികൂടിയതും കോട്ടക്കൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധികളിൽ ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കും പിടിക്കപ്പെട്ട് കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും ലഹരി വില്പനയ്ക്ക് ഇറങ്ങിയത്. തിരൂരങ്ങാടി ടുഡേ.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ join ചെയ്യുക https://chat.whatsapp.com/I3uLa353uI84OrW0fzQs9Q?mode=ac_t
രണ്ടാം പ്രതി ഷഹീദിനെയും മുൻപ് ലഹരി ഉപയോഗത്തിന് പോലീസ് പിടിക്കപ്പെട്ടയാളാണ്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
മലപ്പുറം ജില്ലാ പോലീസ് മേധാവി ആറ് വിശ്വനാഥ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് KM ബിജുവിന്റെ മേൽനോട്ടത്തിൽ കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ P സംഗീത്, SI സൈഫുള്ള, SI സുരേഷ് കുമാർ, ASI ശൈലേഷ് ജോൺ, പോലീസ് ഉദ്യോഗസ്ഥരായ വിനു കുമാർ,, നൗഷാദ്, ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ, VP ബിജു, KK ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

error: Content is protected !!