
പരപ്പനങ്ങാടി : ഇരുന്നൂറോളം രോഗികള്‍ ദിനം പ്രതി ആശ്രയിക്കുന്ന നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയവസ്ഥക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ. മെഡിക്കല്‍ ഓഫീസര്‍ക്കാണ് ഡി വൈ എഫ് ഐ ചെട്ടിപ്പടി മേഖലാ കമ്മിറ്റി പരാതി നല്‍കിയത്.
ഹെല്‍ത്ത് സെന്ററില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന വാട്ടര്‍ ടാങ്ക് പൊളിച്ചു നീക്കുകയും, ശോചനീയമായ ബില്‍ഡിംഗ്കള്‍ പൊളിച്ചു നീക്കുകയോ അറ്റകുറ്റ പണികള്‍ നടത്തി ഉപയോഗപ്രദമാക്കണമെന്നും, രാത്രി കാലങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം എന്നും ഹെല്‍ത്ത് സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം നിവേദനത്തില്‍ ആവശ്യപ്പെട്ടു.
തുടര്‍നടപടികള്‍ വേഗത്തിലാക്കേണ്ട മുന്‍സിപ്പാലിറ്റിയുടെ ധിക്കാര പ്രവര്‍ത്തനത്തിന് എതിരെ ശക്തമായ പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ മുന്നോട്ട് പോവുമൊന്നും ചെട്ടിപ്പടി മേഖല സെക്രട്ടറി കെ. രഞ്ജിത്ത്, ജോ. സെക്രട്ടറി എ പി . സഫ് വാന്‍ എന്നിവര്‍ പറഞ്ഞു.