കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് എട്ടു പേര്‍ക്ക് പരുക്ക് ; ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് മീന്‍പിടിത്ത തൊഴിലാളികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്ക്. സൗത്ത് ബീച്ച് സ്വദേശികളായ ചക്കുംകടവില്‍ അഷ്‌റഫ് (49), തലനാര്‍ തൊടുക സലീം (45), മകന്‍ മുഹമ്മദ് ഹനീന്‍ (17), മുനാഫ് (47), എന്‍.പി.സുബൈര്‍ (48), അബ്ദുല്ലത്തീഫ് എന്ന ബിച്ചു (51), നാലകംപറമ്പ് ജംഷീര്‍ (34), പുതിയങ്ങാടി കോയാ റോഡ് ഹാജിയാരകത്ത് ശരീഫ് (37) എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. എല്ലാവരെയും ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷ്‌റഫിനും ജംഷീറിനും തലയ്ക്കാണ് പരുക്ക്. അഷ്‌റഫ് തീവ്ര പരിചരണ വിഭാഗത്തിലാണ്. സുബൈറിനും മുനാഫിനും കാലിനാണ് പരുക്ക്.

ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. മഴ മാറിനില്‍ക്കുന്നുണ്ടെങ്കിലും കോഴിക്കോട് കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തിയായ ഇടിമിന്നലുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ പുകയില സംസ്‌കരണത്തിനായി ഉപ്പുവെള്ളം നിറച്ച വലിയ പാത്രങ്ങള്‍ ലോറിയില്‍ കയറ്റുകയായിരുന്നു അഷ്‌റഫും സലീമും. സൗത്ത് ബീച്ചില്‍ റോഡരികില്‍ കടുക്ക വില്‍ക്കുകയായിരുന്നു മുഹമ്മദ് ഹനീന്‍. കടുക്ക വാങ്ങാനെത്തിയതായിരുന്നു ശരീഫ്. മറ്റുള്ളവര്‍ ലോറിക്കു സമീപം നില്‍ക്കുകയായിരുന്നു.

error: Content is protected !!