
പരപ്പനങ്ങാടി : പള്ളിയിൽ പോകാൻ സീബ്രാ ലൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ച് വയോ ധികൻ മരിച്ചു. കരിങ്കല്ലാത്താണി സ്വദേശി മടപ്പള്ളി മുഹമ്മദിന്റെ മകൻ അഹമ്മദ് (72) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.50നാണ് അപകടം. ചെമ്മാട് – പരപ്പനങ്ങാടി റോഡിൽ കരിങ്കല്ലത്താണി യിൽ പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ സീബ്രാ ലൈനിൽ വെച്ച് പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: സുബൈദ, മക്കൾ: യൂനസ്, അബ്‌ദുസലാം, ഖാലിദ് (മൂവരും ചെന്നൈ), റാഷിദ്, സുലൈഖ, നൂർജഹാൻ. മരുമക്കൾ: സൈഫുനിസ അലാവുദ്ധീൻ, നാസർ, റംസീന മുസ്‌രിഫ, റഷീദ . ഖബറടക്കം വ്യാഴം – ഉച്ചക്ക് പാലത്തിങ്ങൽ ജുമാഅത്ത് പളളിയിൽ