ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

Copy LinkWhatsAppFacebookTelegramMessengerShare

വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായോപകരങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ അധ്യക്ഷത വഹിച്ചു.

ഇലട്രോണിക്ക് വീൽച്ചെയർ, സി.പി ചെയർ, തെറാപ്പി ബോൾ, തെറാപ്പിസ്റ്റാന്റ്, വാക്കർ, ഹിയറിങ് ഐയ്ഡ്, കമ്മോഡ് ചെയർ വീൽ, റെക്കിളിങ് വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. വാർഷിക പദ്ധതിയിൽ എട്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആന്റോ മാർട്ടിൻ സ്വാഗതവും ഐ.സി.ഡി.എസ്.ഐ ഓഫീസർ എം.റംലത്ത് നന്ദിയും പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!