എരനെല്ലൂർ ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

എരനെല്ലൂർ ജനകീയ ആരോഗ്യ കേന്ദ്രം കായിക മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെവിലാണ് ആരോഗ്യ കേന്ദ്രത്തിൻ്റെ പ്രവൃത്തി പൂർത്തിയാക്കിയത്.

ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന പാലേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്കർ കോറാട്, ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹനീഫ ചെറുകര, തറമ്മൽ മൊയ്തീൻകുട്ടി, അലവി മുക്കാട്ടിൽ, സലീന അഷ്റഫ്, പ്രമീള, മുഹമ്മദ് കുട്ടി അപ്പാട, ജെ.എച്ച്.ഐ അഫ്സൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!