
തിരൂരങ്ങാടി: ഫിനാന്‍സ് കമ്പനിയില്‍ നിന്നും അടവിന് എടുത്ത വാഹനത്തിന്റെ അടവ് തിര്‍ത്ത് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വാഹനത്തിന്റെ എന്‍.ഒ.സി നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ചെമ്മാട് മുത്തൂറ്റ് ഫിനാന്‍സ് യൂത്ത്‌ലീഗ് ഉപരോധിച്ചു. 2011-ല്‍ അടവവിനെടുത്ത വാഹനത്തിന്റെ മുഴുവന്‍ അവുകളും 2019-ല്‍ ക്ലോസ് ചെയ്തിരുന്നു. അന്ന് മുതല്‍ കൊടിഞ്ഞി സ്വദേശിയായ യുവാവ് ഫിനാന്‍സ് കമ്പനിയുടെ ചെമ്മാട് ബ്രാഞ്ചിലെത്തി എന്‍.ഒ.സി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ റിക്വസ്റ്റ് നല്‍കിയിട്ടുണ്ടെന്നും ഉടനെ എത്തുമെന്നും പറഞ്ഞു തിരിച്ചയക്കാറാണ് പതിവ്. ഇന്നലെയും ഇത് ആവര്‍ത്തിച്ചതോടെയാണ് യൂത്ത്‌ലീഗ് സമരവുമായെത്തിയത്. ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരുമായി തിരൂരങ്ങാടി പൊലീസ് ചര്‍ച്ച നടത്തി. ഒരാഴ്ച്ചക്കകം എന്‍.ഒ.സി ലഭ്യമാക്കാമെന്ന ഫിനാന്‍സ് കമ്പനി അധികൃതരുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു. സമരത്തിന് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ്, കെ മുഈനുല്‍ ഇസ്്‌ലാം, സലാഹുദ്ധീന്‍ തേറാമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓഫീസ് ഉപരോധിച്ചത്.