Monday, April 6

സമസ്‌ത മുന്നോട്ട് പോവുന്നത് പാരമ്പര്യത്തിന്റെ കരുത്തിൽ; സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

ചേളാരി: വിശുദ്ധമായ പാരമ്പര്യത്തിൽ നിന്ന്  വ്യതിചലിക്കാതെ മുന്നോട്ടു പോവുന്ന പ്രസ്ഥാനമാണ് സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമായെന്നും, പൂർവീകരായ നേതൃത്വം സ്വീകരിച്ചു പോന്ന അടിസ്ഥാനങ്ങളും പ്രമാണങ്ങളും തത്വങ്ങളും ഉൾക്കൊണ്ടാണ് സമസ്‌ത പ്രവർത്തിക്കുന്നതെന്നും   പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മഹാൻമാർ സ്വീകരിച്ച തത്വങ്ങളും നിലപാടുകളും പ്രമാണങ്ങളും അംഗീകരിക്കാതെ മുന്നോട്ടു പോവാൻ സാധ്യമല്ല. ഈ വ്യതിചലനം ഇല്ലാതെയാണ് സമസ്ത നൂറ് വർഷം പ്രൗഡിയോടെ പൂർത്തിയാക്കിയത്.
സമസ്‌ത അല്ലാഹുവിന്റെ ഔലിയാക്കളാൽ നിയന്ത്രിക്കുന്ന സംഘടനയാണന്ന് പറയുന്നത് ആലങ്കാരികമല്ല, വസ്‌തുതയാണ്. നൂറാം വാർഷിക സമ്മേളനം  അതാണ് ബോധ്യപ്പെടുത്തുന്നതെന്നും സമസ്തക്ക് പിന്നിൽ ഉറച്ചു നിൽക്കുകയും പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും തങ്ങൾ പറഞ്ഞു. സമസ്ത നൂറാം വാർഷിക സമ്പൂർണ സ്വാഗതസംഘം കൺവൻഷൻ ചേളാരി സമസ്താലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്‌ത ശതാബ്‌ദി സമ്മേളനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കും പ്രാസ്ഥാനിക മുന്നേറ്റത്തിനും ആഹ്വാനം ചെയ്ത  കൺവൻഷൻ സമസ്ത നൂറാം വാർഷികാഘോഷത്തിന്റെ വിജയ സംതൃപ്‌തിയുടെ വിളംബരം കൂടിയായി. അന്തർദേശീയ രംഗത്ത് ശ്രദ്ദേയമായ കാസർകോട് കുണിയ സമ്മേളനത്തിന്റെ പ്രൗഡിയും പ്രാധാന്യവും അയവിറക്കിയ കൺവൻഷന് സംഘാടക സമിതി അംഗങ്ങൾ, വളണ്ടിയർ സേവനം ചെയ്തവർ തുടങ്ങി വലിയ സദസാണ് സംഗമിച്ചത്. സമ്മേളനത്തിൽ പ്രഖ്യാപിച്ച ശതാബ്‌ദി പദ്ധതികളുടെയും, പ്രാസ്ഥാനിക രംഗത്തെ തുടർപ്രവർത്തനങ്ങളുടെയും ഭാഗമായി സമസ്‌തയുടെ സന്ദേശ രംഗത്ത് പുത്തനുണർവാണ് സംഗമം കൈമാറിയത്. സമസ്തയുടെ തുടർന്നുള്ള  പ്രവർത്തനങ്ങൾക്ക് ശക്തിപകരാനും അവ ഏറ്റെടുത്ത് കർമരംഗത്ത് സജീവമാകാനും നേതാക്കൾ ആഹ്വാനം ചെയ്തു. സമ്മേളനതോടനുബന്ധിച്ചുള്ള വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച സംഘടനാ നേതാക്കൾ, സംഘാടക സമിതി – ഉപസമിതി ഭാരവാഹികൾ, വിവിധ സ്ഥാപനങ്ങൾ, വളണ്ടിയർമാർ എന്നിവർക്ക്  സംഗമത്തിൽ ഉപഹാരം നൽകി ആദരിച്ചു.
സമസ്ത 100-ാം വാര്‍ഷിക സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. 100-ാം നൂറാം വാര്‍ഷിക ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മ്മം, സമസ്ത 100-ാം വാര്‍ഷികം ഫോട്ടോ ആല്‍ബം പ്രകാശനം എന്നിവ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.
100-ാം വാര്‍ഷികം വിജയ ശില്‍പ്പികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും, സമസ്ത സെന്റിനറി സ്പെഷ്യല്‍ ലൈബ്രറി സ്കീം വിതരണ ഉദ്ഘാടനവും എം.ടി അബ്ദുല്ല മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. സമസ്ത 100-ാം വാര്‍ഷിക 10 പുസ്തകങ്ങളുടെ പ്രകാശനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ എം.എച്ച് മഹ്മൂദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. എക്സ്പോ സ്ഥാപന മത്സരങ്ങളുടെ വിജയ ശില്‍പികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം മുക്കം ഉമര്‍ ഫൈസി നിര്‍വ്വഹിച്ചു.

ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, അസ്ഗറലി ഫൈസി പട്ടിക്കാട്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കെ.ടി ഹംസ മുസ്ലിയാര്‍, വി.മൂസക്കോയ മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, കെ.പി.പി തങ്ങള്‍, എം.എം അബ്ദുല്ല ഫൈസി കൊടക്, ബഷീര്‍ അബ്ദുല്ല ഫൈസി ചീക്കോന്ന്, സൈദാലികുട്ടി മുസ്ലിയാര്‍ മാമ്പുഴ, ഷരീഫ് ബാഖവി വേശാല, പൂക്കോയ തങ്ങള്‍ അല്‍ഐന്‍, അബ്ദുല്ല ഫൈസി ചെങ്കള, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, മജീദ് ബാഖവി, എം.എഎച്ച് മുഹമ്മദ് ഹാജി, റഷീദ് ബെളിഞ്ച, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, റഷീദ് ഹാജി, പി.മാമുക്കോയ ഹാജി, താജുദ്ദീന്‍ ദാരിമി പടന്ന, മൊയ്തീന്‍ കുട്ടി യമാനി, അബ്ദുല്ല ബാഖവി കുണിയ, ഹംസ ഹാജി പള്ളിപ്പുഴ, എം.എ ചേളാരി, ഒ.പി.എം അശ്റഫ്, എ.കെ ബാഖി, എ.എം പരീദ്, ഇബ്രാഹീം ഫൈസി പേരാല്‍, എം.പി കടുങ്ങല്ലൂര്‍, കെ.പി കോയ കുറ്റിക്കാട്ടൂര്‍, സുലൈമാന്‍ ദാരിമി, സത്താര്‍ പന്തല്ലൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, ബഷീര്‍ പനങ്ങാങ്ങര, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, യൂനുസ് ഫൈസി വെട്ടുപാറ സംസാരിച്ചു.  കെ.ഉമര്‍ ഫൈസി മുക്കം സ്വാഗതവും, കോ ഓഡിനേറ്റര‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!