Sunday, August 24

കാർ ആക്രമിച്ചു 2 കോടി തട്ടിയ കേസിൽ തെളിവെടുപ്പ് നടത്തി, വടി വാളുകൾ കണ്ടെടുത്തു

തിരൂരങ്ങാടി : കാർ ആക്രമിച്ചു 2 കോടി തട്ടിയ കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തിരൂരങ്ങാടി താഴെ ചിന സ്വദേശി തടത്തിൽ കരീമിനെയാണ് പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കാർ ആക്രമിക്കാൻ ഉപയോഗിച്ച 3 വടിവാളുകളും പണം കൊണ്ടുപോകുകയായിരുന്ന ഹനീഫയുടെ മൊബൈൽ ഫോണും കിണറ്റിൽ നിന്ന് കണ്ടെത്തി. കുണ്ടു ചിനയിൽ ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഉപേക്ഷിച്ച നിലയിലാണ് വാളും ഫോണും ലഭിച്ചത്. കരീമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5 ലക്ഷത്തോളം രൂപയും ലഭിച്ചു.

തിരൂരങ്ങാടി ടുഡേ.

തിരൂരങ്ങാടി താഴെ ചിന തടത്തിൽ കരീം (54), പന്താരങ്ങാടി വലിയ പീടിയേക്കൽ മുഹമ്മദ് ഫവാസ് (35), ഉള്ളണം മംഗലശ്ശേരി രജീഷ് (44) എന്നിവരാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം 16 ന് ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു. പോലീസ് അന്വേഷണ സംഘം ഇവരെ പിന്തുടർന്ന് ഗോവയിൽ എത്തിയിരുന്നു. ഇവർ മടങ്ങുന്നതിനിടെ കോഴിക്കോട്‌ വെച്ചാണ് കരീമിനെയും രജീഷിനെയും പിടികൂടിയത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഫവാസിനെ പിടികൂടുന്നത്.

വീഡിയോ https://youtu.be/7Ig8OJOTFK4?si=dLhJ_8s5e6KSscMx

കേസിൽ 3 പേരെയാണ് പിടികൂടിയത്. കാർ ആക്രമിച്ചു പണം തട്ടിയ ഒരാളും ക്വട്ടേഷൻ നൽകിയ 2 ആളും ഉൾപ്പെടെ 3 പേരെ ഇനിയും കിട്ടാനുണ്ട്. പ്രതികളിൽ ചിലർ കേരളത്തിന് പുറത്തേക്കും ഗൽഫിലേക്കും കടന്നതായാണ് വിവരം.

ഈ മാസം 14 നാണ് കേസിനാസ്പദമായ സംഭവം. തെന്നല സ്വദേശി പറമ്പിൽ മുഹമ്മദ് ഹനീഫ, ബന്ധു അഷ്റഫ് തെന്നല എന്നിവർ കൊടിഞ്ഞി ചെറുപ്പാറയിലെ വ്യക്തിയിൽ നിന്നും 1.925 കോടി രൂപ വാങ്ങി വരുമ്പോൾ തെയ്യാല തട്ടത്തലം ഹൈസ്‌കൂൾ പടിയിൽ വെച്ച് , മേലേപ്പുറം ഇറാക്ക ത്തിൽ വെച്ച് കാറിൽ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. നീല ആൾട്ടോ കാറിൽ മുഖം മൂടി ധരിച്ചെത്തിയ 4 അംഗ സംഘം വടി വാളുകൾ , ഹോക്കി സ്റ്റിക്ക് ഉൾപ്പെടെയുള്ളവയുമായി കാറിന്റെ ചില്ല് തകർത്തു. 4 ബാഗുകളിലായി സൂക്ഷിച്ച പണം കവർന്നു രക്ഷപ്പെടുകയായിരുന്നു.

എഫ് ബി വീഡിയോ https://www.facebook.com/share/v/1B7Rc7ceEJ/

കൊടിഞ്ഞി ഭാഗത്തേക്കാണ് രക്ഷപ്പെട്ടത്. പണം തട്ടിയ സംഘത്തെ കുറിച്ചോ കാറിനെ കുറിച്ചോ ഒരു വിവരവും ഇല്ലായിരുന്നു. താനൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പോലീസ് ഊണും ഉറക്കവും ഉപേക്ഷിച്ച് ദിവസങ്ങളോളം പരിശ്രമിച്ചതിനെ തുടർന്നാണ് തുമ്പില്ലാത്ത കേസിലെ പ്രതികളെ പിടികൂടിയത്. സംഭവം നടന്ന ഉടനെ പ്രതികൾ ജില്ല വിട്ടു പോകാതിരിക്കാൻ ശ്രമം നടത്തി. എസ് പി യുടെ നേതൃത്വത്തിൽ 3 തവണ അവലോകന യോഗം നടത്തി.

പോലീസ് അഞ്ഞൂറോളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിചാണ് പ്രതികളിലേക്ക് എത്തിയത്. രണ്ടായിരത്തിൽ പരം ആളുകളുടെ ഫോൺ ഡീറ്റൈൽസും പരിശോധിച്ചു. 5 ദിവസത്തെ പരിശോധനക്ക് ഒടുവിലാണ് പ്രതികളെ പറ്റി സൂചന ലഭിച്ചത്. തുടർന്ന് 2 ദിവസം കൊണ്ട് പ്രതികളെ പിടിച്ചു. ബാക്കി ഉള്ളവരെ തേടി പോലീസ് മഹാരാഷ്ട്ര യിലും മറ്റും എത്തിയിട്ടുണ്ട്. കാറിന് വ്യാജ നമ്പർ പ്ളേറ്റ് ആണ് ഉപയോഗിച്ചിരുന്നത്. കാര് കണ്ടെത്തിയിട്ടുണ്ട്.

തിരൂരങ്ങാടി ടുഡേ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/I1VH4womAr2CQ2pjbCFPL4?mode=ems_copy_c

പണം ഇടപാടിനെ കുറിച്ച് വ്യക്തമായി അറിയുന്ന ആളാണ് ക്വട്ടഷന് പിന്നിൽ എന്നു പോലീസ് പറഞ്ഞു. കരീം 11 കേസിലെ പ്രതിയാണ്. കാപ്പ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവർ മൂന്നുമാസം മുമ്പ് പണം കവർച്ച ചെയ്യാൻ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അതിനായി ടീമിനെ റെഡിയാക്കി. വാളുകളും മുഖം മൂടിയും കാറും വാങ്ങി. കൃത്യം നടന്ന ശേഷം കാർ പാലക്കാട് വിൽക്കാനും ഏല്പിച്ചു.

ദുബായിൽ ബിസിനസ് ആവശ്യാർ ഥം തിരൂർ സ്വദേശിക്ക് നൽകിയിരുന്ന തുകയായിരുന്നു. ഇത് കൊടിഞ്ഞി സ്വദേശി മുഖേന വാങ്ങി കൊണ്ടു പോകുമ്പോൾ ആണ് അക്രമിക്കപ്പെട്ടിരുന്നത്. ജില്ലാ പോലീസ് മേധാവി വിശ്വനാഥ്‌ ഐ പി എസിന്റെ മേൽനോട്ടത്തിൽ

താനൂർ ഡി വൈ എസ് പി പി പ്രമോദ്, മലപ്പുറം ഡി വൈ എസ് പി.എം.ബിജു, താനൂർ ഇൻസ്‌പെക്ടർ കെ.ടി.ബിജിത്ത്, എസ് ഐ എൻ.ആർ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.
പ്രമോദ് പി DYSP താനൂർ,
ബിജു കെ എം DYSP മലപ്പുറം
ബിജിത്ത് കെ ടി ഇന്ഴസ്പെക്ടർ താനൂർ പോലീസ് സ്റ്റേഷന്ഴ
സുജിത് എൻ ആർ. സബ്ബ് ഇൻസ്‌പെക്ടർ താനൂർ

പ്രമോദ് കെ സബ്ബ് സബ്ബ് ഇൻസ്‌പെക്ടർ താനൂർ ഡാൻസഫ്,
ജയപ്രകാശ് എ സബ്ബ് സബ്ബ് ഇൻസ്‌പെക്ടർ ഡാൻസഫ്തിരൂർ, സുകീഷ് കുമാര്ഴ സബ്ബ് സബ്ബ് ഇൻസ്‌പെക്ടർ താനൂർ,
ബവിത എം കെ സബ്ബ് സബ്ബ് ഇൻസ്‌പെക്ടർ താനൂർ,
സലേഷ് കെ അസി, സബ്ബ് സബ്ബ് ഇൻസ്‌പെക്ടർ താനൂർ,
അനില്ഴകുമാര്ഴ അസി, സബ്ബ് ഇൻസ്‌പെക്ടർ താനൂർ

ജയപ്രകാശ് പി വി അസി സബ്ബ് ഇന്ഴസ്പെക്ടര്ഴ ഡാന്ഴസഫ് തിരൂർ,
രാജേഷ് അസി സബ്ബ് ഇൻസ്‌പെക്ടർ ഡാന്ഴസഫ് തിരൂർ
സെബാസ്റ്റ്യൻ വർഗീസ് എസ് സി പി ഒ താനൂർ
അനീഷ് കെ ബി സി പി ഒ ഡാന്ഴസഫ് താനൂർ
ബിജോയ് എം എം സി പി ഒ ഡാന്ഴസഫ് താനൂർ
പ്രവീണ്ഴ ഡാന്ഴസഫ് താനൂർ
പ്രബീഷ് സി പി ഒ താനൂർ
വിനീത് വില്ഴഫ്രഡ് സി പി ഒ താനൂർ
രതീഷ് സി പി ഒ താനൂർ
വിപീഷ് സി പി ഒ താനൂർ
സന്തോഷ് കുമാര്ഴ സി പി ഒ താനൂർ
ജിതിന്ഴ സി പി ഒ താനൂർ
രാഗേഷ് സി പി ഒ താനൂർ
അനിൽ കുമാർ സി പി ഒ താനൂർ
രമ്യ സി പി ഒ താനൂർ
ഉണ്ണികുട്ടന്ഴ സി പി ഒ ഡാന്ഴസഫ് തിരൂര്ഴ
അഖിൽ രാജ് എസ് സി പി ഒ തിരൂരങ്ങാടി
അനീഷ് ബാബു സി പി ഒ തിരൂരങ്ങാടി
ഷബിന്ഴ കെ പി സി പി ഒ തിരൂരങ്ങാടി
പ്രകാശ് പി വി എസ് സി പി ഒ കാടാമ്പുഴ
ദിനേശ് എസ് സി പി ഒ ഡാന്ഴസഫ് മലപ്പുറം
മുഹമ്മദ് സലീം എസ് സി പി ഒ ഡാന്ഴസഫ് മലപ്പുറം
ജസീര്ഴ കെ കെ എസ് സി പി ഒ ഡാന്ഴസഫ് മലപ്പുറം
രഞ്ജിത് എസ് സി പി ഒ ഡാന്ഴസഫ് മലപ്പുറം
ബിജു എസ് സി പി ഒ ഡാന്ഴസഫ് മലപ്പുറം
ഷൈജേഷ് എസ് സി പി ഒ താനൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

error: Content is protected !!