കോട്ടക്കലില്‍ വന്‍ ലഹരി വേട്ട ; എംഡിഎംഎയുമായി കണ്ണമംഗലം സ്വദേശി പിടിയില്‍

കോട്ടക്കല്‍ ; കോട്ടക്കലില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി വേങ്ങര കണ്ണമംഗലം സ്വദേശി എക്സൈസിന്റെ പിടിയില്‍. 14 ഗ്രാം എംഡിഎംഎയുമായി കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി കുതിരാളി വീട്ടില്‍ പട്ടര്‍ കടവന്‍ ഉബൈദ് (33 വയസ്സ്) നെയാണ് തിരുരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എക്സൈസ് ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

കോട്ടക്കല്‍ ഭാഗങ്ങളില്‍ സ്ഥിരമായി മാരക ലഹരിയായ എംഡിഎംഎ എത്തിച്ചു നല്‍കുന്നതില്‍ പ്രധാനിയാണ് പിടിയിലായ ഉബൈദ്. ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍ ലഭിച്ച രഹസ്യ വിവരത്തിന്മേല്‍ കഴിഞ്ഞ ഒരു മാസത്തോളം കാലമായി നടത്തിയ രഹസ്യ നിരീക്ഷണത്തിനടുവിലാണ് വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎ സഹിതം ഉബൈദിനെ അറസ്റ്റ് ചെയ്യാന്‍ ആയത്. ഇയാളുടെ കൂട്ടാളികള്‍ക്കായി പരിശോധന തുടരുകയാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഇയാളുടെ കൂട്ടാളികളെ വരും ദിവസങ്ങളില്‍ പിടികൂടാന്‍ ആകുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുര്‍ജിത്ത് കെ എസ്, പ്രഗേഷ് പി, പ്രവെന്റിവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ധീന്‍,യൂസഫ് എക്‌സൈസ് ഷാഡോ അംഗങ്ങളായ അഖില്‍ ദാസ്, സച്ചിന്‍, വനിതാ ഓഫീസറായ സിന്ധു പട്ടേരി വീട്ടില്‍, ഡ്രൈവര്‍ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് മഞ്ചേരി ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

error: Content is protected !!