കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍ ; പിടിയിലായത് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന പ്രധാനികളില്‍ ഒരാള്‍

വേങ്ങര : കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. തിരൂരങ്ങാടി എക്‌സൈസ് നടത്തിയ പരിശോധനയില്‍ കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി അത്തംപുറം വീട്ടില്‍ അബ്ദു റഹീമാണ് പിടിയിലായത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തിരൂരങ്ങാടി എക്‌സൈസ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പിടികൂടുന്ന രണ്ടാമത്തെ വലിയ കേസാണിത്. താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനികളില്‍ ഒരാളാണ് പിടിയിലായ അബ്ദുല്‍ റഹീം. ഇയാള്‍ മുമ്പും പലതവണ ജില്ലയിലേക്ക് കോയമ്പത്തൂരില്‍ നിന്നും തേനിയില്‍ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇയാളുടെ കൂട്ടാളികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ടിയാന്മാര്‍ ഉടന്‍ പിടിയിലാകുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ള, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുര്‍ജിത് കെഎസ്, പ്രിവന്റ്റ്റീവ് ഓഫീസര്‍ ലതീഷ് പി, പ്രദീപ് കുമാര്‍ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍ കെ, ദിദിന്‍, അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.

error: Content is protected !!