മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളിന് യാത്രയയപ്പ് നൽകി

തേഞ്ഞിപ്പലം : കലിക്കറ്റ് സർവകലാശാല മലയാള കേരളപഠന വിഭാഗം സീനിയർ പ്രൊഫസറും മലയാളം സർവകലാശാല വൈസ് ചാൻസലറുമായിരുന്ന ഡോ. അനിൽ വള്ളത്തോളിന് യാത്രയയപ്പ് നൽകി. മലയാള കേരളപഠന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം കലിക്കറ്റ് സർവകലാശാല വൈസ് ചെയർമാൻ ഡോ.എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു.

വകുപ്പധ്യക്ഷൻ ഡോ.ആർവിഎം ദിവാകരൻ അധ്യക്ഷനായി. പ്രൊഫ.എം എൻ കാരശ്ശേരി, ഡോ.എസ് നാരായണൻ, പ്രൊഫ. ടി പവിത്രൻ, ഡോ.രാഘവൻ പയ്യനാട്, ഡോ. ഉമർ തറമേൽ, ഡോ. എ ബി മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. ഡോ. പി സോമനാഥൻ സ്വാഗതവും ഡോ. എം ബി മനോജ് നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം നടന്ന സുഹൃത്ത് സമ്മേളനം എഴുത്തുകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ഡോ. എൽ തോമസ്കുട്ടി അധ്യക്ഷനായി. ഡോ. എൻ സിജി എഴുതിയ എൽ വി രാമസ്വാമി അയ്യരും മലയാള ഭാഷാ പഠനവും എന്ന പുസ്തകം പ്രൊഫ.ടി ബി വേണുഗോപാലപണിക്കർ പ്രകാശനം ചെയ്തു. ഡോ. അനിൽ വള്ളത്തോൾ ഏറ്റുവാങ്ങി.

ഡോ.വി എ ഷഹന, വി സ്റ്റാലിൻ, ഡോ. പി ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ഡോ. എം പി മഞ്ജു, സ്വാഗതവും ഡോ. ടി അപർണ നന്ദിയും പറഞ്ഞു.

error: Content is protected !!