പള്ളിയുടെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

മലപ്പുറം: വഴിക്കടവ് കെട്ടുങ്ങലില്‍ പള്ളിയുടെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.വഴിക്കടവ് പാലാട് സ്വദേശി സ്വപ്‌നേഷ് ആണ് (35) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. സ്വപ്‌നേഷിനെ കൂടാതെ ഗുഡല്ലൂര്‍ സ്വദേശിയായ മണി എന്ന തൊഴിലാളിക്കും പരിക്കേറ്റിരുന്നു.

error: Content is protected !!