കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായയിൽ “ഫത്ഹേ മുബാറക്” പ്രവേശനോൽസവം നടത്തി

തിരൂരങ്ങാടി : സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന മദ്റസകളുടെ പഠനാരംഭത്തിൻ്റെ ഭാഗമായി കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായയിൽ “ഫത്ഹേ മുബാറക്” പ്രവേശനോൽസവം നടത്തി. സയ്യിദ് ഷാഹുൽ ഹമീദ് ജിഫ്‌രി തങ്ങൾ വിദ്യാർത്ഥികൾക്ക് വിദ്യാരംഭം കുറിച്ചു പ്രാർത്ഥനക്ക് നേതൃത്വം നൽകി. അക്ബർ രായിൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.

സദർ മുഅല്ലിം മുസ്തഫ സുഹ്‌രിമൂന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. ബീരാൻ ഹാജി, സൈതു ഹാജി, ഹസൻ മുസ്ലിയാർ, അനസ് അഹ്‌സനി എന്നിവർ ആശംസകൾ അർപ്പിച്ചു. മദ്റസ സെക്രട്ടറി മൂസ സഖാഫി സ്വാഗതവും ബഷീർ സഅദി നന്ദിയും പറഞ്ഞു. ശേഷം വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ നൽകി.

error: Content is protected !!