തദ്ദേശ സ്ഥാപന വാര്‍ഡ് വിഭജനത്തില്‍ അന്തിമ വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം ; 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 602 ഇടങ്ങളില്‍ വനിതകള്‍ ഭരിക്കും

തിരുവനന്തപുരം : പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാര്‍ഡ് വിഭജിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം ഉണ്ടായേക്കും. സംസ്ഥാനത്ത് അടുത്ത തദ്ദേശ പൊതുതിരഞ്ഞെടുപ്പിനു ശേഷം 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 602 ഇടങ്ങളില്‍ വനികള്‍ ഭരിക്കും. ഇതില്‍ 57 പട്ടികജാതി വനിതകളും 10 പട്ടികവര്‍ഗ വനിതകളും ഉള്‍പ്പെടുന്നു. പൊതുവിഭാഗത്തില്‍ 531 അധ്യക്ഷരുണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പറേഷനുകളിലുമായാണിത്. ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങളിലാകും ഈ സംവരണമെന്നു നിശ്ചയിക്കുക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. 941 പഞ്ചായത്തുകളിലായി 1375, ആറ് കോര്‍പറേഷനുകളിലും 87 നഗരസഭകളിലുമായി 135 എന്നിങ്ങനെ 1510 പുതിയ വാര്‍ഡുകള്‍ സൃഷ്ടിക്കുന്ന കരട് റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 18നു പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം വിഭജനത്തിലെ അപാകതകള്‍ ചുണ്ടിക്കാട്ടി കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ ഉടന്‍ വിധി വരുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. ഇതിനു ശേഷമാകും അന്തിമ വിജ്ഞാപനം. വാര്‍ഡ് വിഭജനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പിലുള്ളത്. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ഒരു തവണ വിഭജനം നടത്തിയതാണെന്നും വീണ്ടും നടത്തുന്നത് ഭരണഘട നാ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. എന്നാല്‍, ജനസംഖ്യ കൂടിയ സാഹചര്യത്തിലാണ് വിഭജനം നടപ്പാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജനസംഖ്യ മാറിയ സാഹചര്യത്തില്‍ എങ്ങനെ എണ്ണം കണക്കാക്കുമെന്ന് സുപ്രീം കോടതി ആരായുകയും ചെയ്തിരുന്നു.

വാര്‍ഡ് വിഭജനത്തിനായി നിലവിലെ ഭൂരിഭാഗം വാര്‍ഡുകളുടെയും അതിര്‍ത്തികളിലും മാറ്റം വരുത്തി. പരാതികളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണവും തുടര്‍ന്നു കലക്ടര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും കമ്മിഷന്‍ നേരിട്ടു നടത്തിയ തെളിവെടുപ്പും പൂര്‍ത്തിയായിട്ട് 2 മാസത്തിലേറെയായി

തദ്ദേശ സ്ഥാപനങ്ങളും അധ്യക്ഷ സംവരണവും കോര്‍പറേഷനുകളും നഗരസഭകളും

6 കോര്‍പറേഷനുകള്‍ : പൊതുവിഭാഗം 3, വനിത ആകെ 3 (വനിതാ പൊതുവിഭാഗം 3). എസ്സി, എസ്സി വനിത, എസ്ടി, എസ്ടി വനിത എന്നിവയ്ക്ക് സംവരണം ഇല്ല.

87 നഗരസഭകള്‍: പൊതുവിഭാഗം 39, വനിത ആകെ 44 (വനിതാ പൊതുവിഭാഗം 41). എസ്സി ആകെ 6 ( എസ്സി 3, എസ്സി വനിത 3). എസ്ടി ആകെ 1 (എസ്ടി 1 എസി വനിതയ്ക്കു സംവരണം ഇല്ല).

ത്രിതലപഞ്ചായത്തുകള്‍

941 ഗ്രാമപ്പഞ്ചായത്തുകള്‍: പൊതുവിഭാഗം 416, വനിത ആകെ 471( വനിതാ പൊതുവിഭാഗം 417). എസ്സി ആകെ 92 ( എസ്സി വനിത 46). എസി 16, (എസി 8, എസ്ടി വനിത 8).

. 52 ബ്ലോക്ക് പഞ്ചായത്തുകള്‍: പൊതുവിഭാ ഗം 67, വനിത ആകെ 77 ( വനിതാ പൊതുവിഭാ ഗം 67). എസ്സി ആകെ 15 ( എസ്സി 7. എസ് സി വനിത 8). എസ്ടി ആകെ 3 ( എസ്ടി 1, എസ്ടി വനിത 2).

14 ജില്ലാ പഞ്ചായത്തുകള്‍: പൊതുവിഭാഗം 6, വനിത ആകെ 7 (വനിതാ പൊതുവിഭാഗം 7). എസ്സി ആകെ 1( എസ്സി 1). എസ്സി വനിത, എസ്ടി, എസി വനിത എന്നിവയ്ക്കു സംവരണമില്ല.

error: Content is protected !!