
തിരൂരങ്ങാടി : ദിവസങ്ങൾ നീണ്ട മാരത്തൊൻ ചർച്ചകൾക്ക് ഒടുവിൽ നന്ന മ്പ്ര പഞ്ചായത്തിൽ ലീഗ് കോൺഗ്രസ് സീറ്റ് ധാരണയിലെത്തി. വർധിച്ച 3 സീറ്റുകളിൽ ഒന്ന് കോണ്ഗ്രെസിന് നൽകിയാണ് പ്രശ്നം പരിഹരിച്ചത്. വർധിച്ച സീറ്റുകൾ നൽകുന്നതിന് ചൊല്ലിയുള്ള തർക്കമാണ് പഞ്ചായത്തിൽ ദിവസങ്ങളോളം യുഡിഎഫ് സഖ്യം അനിശ്ചിതത്തിൽ ആക്കിയത്.
വർധിച്ച സീറ്റുകളിൽ ഒന്ന് നൽകണമെന്നും ചെറുമുക്കിലെ ഒരു വാർഡിൽ ഇരു പാര്ട്ടികളുടെയും പൊതു സ്വതന്ത്രനെ നിർത്തണം എന്നുമായിരുന്നു കോണ്ഗ്രസിന്റെ ആവശ്യം. ഇത്തരത്തിൽ എട്ടര സീറ്റ് വേണം എന്ന ആവശ്യത്തിൽ കോണ്ഗ്രസ് ഉറച്ചു നിന്നു. അതേ സമയം, സീറ്റുകൾ ഒന്നും അധികമായി നൽകില്ലെന്നും കോണ്ഗ്രസ് മത്സരിക്കുന്ന 19 ആം വാർഡ് ലീഗിന് നൽകി പകരം ഒന്നാം വാർഡ് കോണ്ഗ്രെസിൻ നൽകാം എന്നുമായിരുന്നു ലീഗ് നിലപാട്.
എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. നിലവിലുള്ള സീറ്റുകൾക്ക് പുറമേ ഒരു സീറ്റും ഒരു വാർഡിൽ പൊതു സ്വാതന്ത്ര്യവും നിർത്തണം ഇത്തരത്തിൽ എട്ടര സീറ്റ് വേണമെന്നുള്ളതായിരുന്നു കോൺഗ്രസിൻറെ ആവശ്യം കഴിഞ്ഞ തവണ തട്ടത്തലം വാർഡിൽ ഇരു പാര്ടികളുടെയും പൊതു സ്വതന്ത്ര ആയിരുന്നു മത്സരിച്ചത്. അതേ രീതിയിൽ ചെറുമുക്കിലും വേണം എന്നായിരുന്നു കോണ്ഗ്രസ് ആവശ്യം.
പഞ്ചായത്ത് തലത്തിലും പിന്നീട് ജില്ലാതലത്തിലും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തുടർന്ന് പഞ്ചായത്ത് മണ്ഡലം നേതാക്കളോട് ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ജില്ലാ നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഒന്നാം വാർഡ് കോൺഗ്രസിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പത്തൊമ്പതാം വാർഡ് ലീഗിന് നൽകില്ല എന്നുള്ള കോൺഗ്രസിന്റെ മറുപടിയെ തുടർന്ന് ഒന്നാം വാർഡും നൽകാൻ ലീഗ് തയ്യാറായില്ല. ഇതോടെ ചർച്ച വഴിമുട്ടുകയും കോൺഗ്രസ്, എൽ ഡി എഫ് നേതൃത്വത്തിൽ ഉള്ള സേവ് നന്നമ്പ്ര ഫോറത്തോടൊപ്പം ചേർന്ന് മത്സരിക്കുന്നതിനായി പ്രാഥമിക ചർച്ചകൾ നടത്തുകയും ചെയ്തു. വർദ്ധിപ്പിച്ച ഒരു സീറ്റിനു പുറമേ ചെറുമുക്കിൽ പൊതുസ്വതന്ത്രനേയും നിർത്തണമെന്നുള്ളതായിരുന്നു കോൺഗ്രസിൻറെ ഡിമാൻഡ്. ഈ ആവശ്യത്തിൽ നിന്ന് പുറകോട്ട് പോകില്ലെന്ന നിലപാടിൽ ആയിരുന്നു കോൺഗ്രസ്. എന്നാൽ പിന്നീട് ലീഗ് വിട്ടുവീഴ്ച ചെയ്യാൻ തീരുമാനിക്കുകയും ഒന്നാം വാർഡ് കോൺഗ്രസിന് നൽകാൻ തയ്യാറായി. എന്നാൽ ചെറുമുക്കിൽ ഇരു പാർട്ടികളുടെയും പൊതു സ്വതന്ത്രൻ എന്ന നിർദേശം ലീഗ് തള്ളിക്കളഞ്ഞു.ൻ
.ഇത്തരത്തിൽ ആണെങ്കിൽ മാത്രം മുന്നോട്ടു പോയാൽ മതി എന്നായിരുന്നു ലീഗിൻറെ തീരുമാനം. ഈ തീരുമാനം അംഗീകരിക്കുകയാണെങ്കിൽ യുഡിഎഫുമായി പോകാനും അല്ലെങ്കിൽ ഇന്ന് ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു മുന്നോട്ട് പോകുമെന്നും ലീഗ് അറിയിച്ചു. കോണ്ഗ്രസിന്റെ ആവശ്യം ഞായറാഴ്ച രാത്രിക്കുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ മറ്റു മാർഗം നോക്കാൻ കോണ്ഗ്രെസും തീരുമാനിച്ചു. ഇതിനിടെ ലീഗിനെതിരെയുള്ള നന്നമ്പ്ര ഫോറവുമായി കോണ്ഗ്രസ് നേതൃത്വം ചർച്ച നടത്തുകയും ചെയ്തു. പിന്നീട് ഇന്നലെ രാത്രി ചേർന്ന കോണ്ഗ്രസ് യോഗത്തിൽ ലീഗിന്റെ വാഗ്ദാനം അംഗീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ നടന്ന ലീഗ്, കോണ്ഗ്രസ് യോഗത്തിൽ ധാരണയായി പോകാൻ തീരുമാനിക്കുകയായിരുന്നു. ലീഗ് 14 സീറ്റിലും കോണ്ഗ്രസ് 8 സീറ്റിലും വെൽഫെയർ പാർട്ടി 2 സീറ്റിലും മത്സരിക്കും. ഒരു ബ്ലോക്ക് ഡിവിഷനിൽ കോണ്ഗ്രെസും 2 ഡിവിഷനുകളിൽ ലീഗും മത്സരിക്കും. കഴിഞ്ഞ തവണ പൊതു സ്വത ന്ത്രയെ നിർത്തിയിരുന്ന തട്ടത്തലം വാർഡിൽ ലീഗ് സ്ഥാനാർഥി മത്സരിക്കും.
അതേ സമയം, കോണ്ഗ്രെസിൻ അധികമായി സീറ്റ് നൽകിയതും 10 ആം വാർഡ് ലീഗിന് വാങ്ങാത്തത്തിലും മുസ്ലിം ലീഗിൽ പ്രതിഷേധം പുകയുകയാണ്. 3, 9, 19, വാർഡുകളിൽ റിബൽ സ്ഥാനാർഥികളെ നിർത്തുമെന്ന ഭീഷണിയിലാണ് വാർഡിലെ പ്രവർത്തകർ. എന്നാൽ യു ഡി എഫിന്റെ സുഗമമായ പ്രവർത്തന ത്തിന് വിട്ടുവീഴ്‌ച ചെയ്തതാണ് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. മാത്രമല്ല, ഒന്നിച്ചു നിന്നാൽ യു ഡി എഫിലെ കക്ഷികൾ തമ്മിലെ മത്സരം ഒഴിവാക്കാനും
ഴിഞ്ഞ തവണത്തെ പോലെ എൽ ഡി എഫിനെ കുറഞ്ഞ സീറ്റിൽ ഒതുക്കാമെന്നും ലീഗ് നേതാക്കൾ പറയുന്നു. കഴിഞ്ഞ തവണ എൽ ഡി എഫിന് ഒരു സീറ്റ് ആണ് ലഭിച്ചത്.
കഴിഞ്ഞ തവണ ഒരു സീറ്റ് ഉണ്ടായിരുന്ന വെൽഫെയർ പാർട്ടിക്ക് ഇത്തവണ 2 സീറ്റ് നൽകി. ഇതും ലീഗ് അണികളിൽ പ്രതിഷേധ ത്തിന് കാരണമായിട്ടുണ്ട്.
നന്നമ്പ്ര. മുസ്ലിം ലീഗ് മത്സരിക്കുന്ന വാർഡുകൾ: 2,
4, 5,6,7,8, 10, 12, 13, 14, 17, , 21, 23, 24
കോൺഗ്രസ് :1, 3,9, 11,15, 16, 19 ,22 സീറ്റിലും 18, 20 വാർഡിൽ വെൽഫയർ പാർട്ടിയും മത്സരിക്കാനാണ് ധാരണയായത്. മൂന്ന് ബ്ലോക്ക് ഡിവിഷൻ കുണ്ടൂർ, കൊടിഞ്ഞി സീറ്റുകളിൽ ലീഗും നന്നമ്പ്ര ഡിവിഷനിൽ കോൺഗ്രസും മത്സരിക്കും.
തിങ്കളാഴ്ച്ച രാവിലെ നടന്ന ചർച്ചക്കൊടുവിലാണ് UDF ന് വഴിതെളിഞ്ഞത്. കെ പി ഹൈദ്രോസ്കോയ തങ്ങൾ , കാവുങ്ങൽ കുഞ്ഞി മരക്കാർ, ലക്കി റസാഖ് ഹാജി , എൻ.വി മൂസക്കുട്ടി, യു. മുസ്തഫ, സജിത്ത് കച്ചേരി,ബാവ ചെറുമുക്ക്, എംസി കുഞ്ഞുട്ടി , നീലങ്ങത്ത് സലാം, ശാഫി, മദാരി അബ്ദുറഹിമാൻ കുട്ടി ഹാജി , ആലി ഹാജി, ലത്തീഫ് കൊടിഞ്ഞി, റഹീം ,തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു