Wednesday, November 26

സാമ്പത്തിക തർക്കം; ജ്യേഷ്ഠൻ അനുജനെ കൊലപ്പെടുത്തി പോലീസിൽ കീഴടങ്ങി

മഞ്ചേരി: ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്ന് പോലീസിൽ കീഴടങ്ങി.

പൂക്കോട്ടൂർ പള്ളിമുക്കിൽ കൊല്ലപറമ്പൻ അബ്ബാസിൻ്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പൊലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30 ന് ആയിരുന്നു സംഭവം. സാമ്പത്തിക പ്രശ്നമാണ് കാരണമെന്നാണ് സൂചന. ഇരുവരും ഒന്നിച്ചു താമസിക്കുന്ന വീട്ടിൽ അമീറിൻ്റെ മുറിയിൽ വച്ചായിരുന്നു സംഭവം. മുറിയിലെത്തിയ ജുനൈദ് കഴുത്തിനാണ് വെട്ടിയത്. അമീർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വീട്ടിൽ ഉമ്മയും സഹോദരിയും ഉണ്ടായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടത്തി.

error: Content is protected !!