വേങ്ങരയിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി ഫ്ലൈ ഓവർ

വേങ്ങര ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി നിർദ്ദേശിക്കപ്പെട്ട വേങ്ങര ഫ്ലൈ ഓവറിന്റെ ഇൻവെസ്റ്റിഗേഷന് 18 ലക്ഷം രൂപയുടെ ഭരണാനുമതി ആയി.
ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡിലെ തിരക്കേറിയ ടൗണുകളിലൊന്നായ വേങ്ങരയിലെ ഗതാഗതക്കുരുക്ക് ഏറെ കാലമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. ഇതിനു പരിഹാരമായി നേരത്തെ ബൈ പാസ്സ് പ്രഖ്യാപിക്കുകയും സ്ഥലമെടുക്കലിന്റെയും മറ്റും സാങ്കേതിക തടസ്സങ്ങളാൽ നീണ്ടു പോകുകയുമായിരുന്നു. എന്നാൽ നിർദ്ധിഷ്ട ബൈപാസ്സ് വന്നാൽ തന്നെ ടൗണിലെ ഗതാഗത കുരുക്കിന് പൂർണമായും പരിഹാരമാകില്ലെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലൈ ഓവർ നിർദ്ദേശിക്കപ്പെടുന്നത്. രണ്ട് കിലോമീറ്ററിനുള്ളിൽ അഞ്ചോളം ജംങ്ഷനുകളും നിരവധി ലിങ്ക് റോഡുകളും ഉള്ള വേങ്ങര ടൗണിൽ ഒരു ഫ്ലൈ ഓവർ സ്ഥാപിക്കുക എന്നതാണ് ഏക പരിഹാര മാർഗം. ഇതിന്റെ അടിസ്ഥാനത്തിൽ 2022-23 ബജറ്റിൽ വേങ്ങര ഫ്ലൈ ഓവർ ഉൾപ്പെടുത്തിയിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാകുന്നത്തോടെ ഫ്ലൈ ഓവറിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ ആരംഭിക്കും.

error: Content is protected !!