സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്നു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിൽ ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി പൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങളും മറ്റു വകുപ്പുകളുടെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.
സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം, കുടിവെള്ള ടാങ്കുകളുടെ ശുചീകരണം എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ എം മെഹറലി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു