Wednesday, December 17

കുന്നത്ത് പറമ്പ് എ.എം.യു.പി. സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു

മൂന്നിയൂർ: കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുക്കിയ പലഹാര മേളയും രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ലൈവ് സാലഡ് തയ്യാറാക്കൽ മൽസരവും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടനുഭവമായി മാറി. രുചിയേറിയ വിത്യസ്ഥ രീതിയിലുള്ള വിവിധ തരം പലഹാരങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്.

പരിപാടി പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് പി.വി.പി. മുസ്ഥഫ, എം.ടി.എ.പ്രസിഡണ്ട് കെ. സഫൂറ, ഗിരീഷ് മാസ്റ്റർ, സുമിന ടീച്ചർ, ഹാജറ ടീച്ചർ,അബ്ദുള്ള മാസ്റ്റർ,അബ്ദുറഹീം മാസ്റ്റർ പ്രസംഗിച്ചു.

രക്ഷിതാക്കൾക്കുള്ള ലൈവ് സാലഡ് തയ്യാറാക്കൽ മൽസരത്തിൽ സൗദ ഫാസിൽ എൻ.എം. ഒന്നാം സ്ഥാനവും ആയിശാബി രണ്ടാം സ്ഥാനവും നേടി. ഷമീറ ടീച്ചർ, അനഘ ടീച്ചർ, അദ്വൈത് മാസ്റ്റർ, ഷീജ ടീച്ചർ, അഷ്റഫ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

error: Content is protected !!