കാലിക്കറ്റ് സര്‍വകലാശാലയിലെ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗമാണ് പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കംപാരറ്റീവ് ലിറ്ററേച്ചറില്‍ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിന് അവസരമൊരുക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനസാധ്യതകളും തൊഴില്‍സാധ്യതകളും മുന്നോട്ടുവെയ്ക്കുന്നതരത്തിലുള്ളതാണ് ഈ പ്രോഗ്രാം. ഇന്റര്‍ഡിസിപ്ലിനറി വിഷയമായ കംപാരറ്റീവ് ലിറ്ററേച്ചറില്‍ ഡിഗ്രി, പി.ജി. പഠനം നടത്തുന്നവര്‍ക്ക്, ലിറ്ററേച്ചര്‍, ആര്‍ട്ട്, കള്‍ച്ചര്‍, ലിറ്റററി ഹിസ്റ്ററി, ലിറ്റററി തിയറി, സിനിമാ സ്റ്റഡീസ്, പെര്‍ഫോമന്‍സ് സ്റ്റഡീസ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ട്രാന്‍സ്ലേഷന്‍, മൈഗ്രേഷന്‍ ലിറ്ററേച്ചര്‍, ജന്‍ഡര്‍ സ്റ്റഡീസ്, ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് എന്നീ പഠന മേഖലകള്‍ക്കുപുറമെ, റഷ്യന്‍, ഫ്രഞ്ച്, ജര്‍മന്‍ എന്നീ വിദേശഭാഷകള്‍ പഠിക്കാനുള്ള അവസരവും ലഭിക്കും. അധ്യാപനം, ട്രാന്‍സ്ലേഷന്‍, കോണ്ടന്റ് റൈറ്റിംഗ്, മീഡിയ, ഫിലിം ഇന്‍ഡസ്ട്രി, ലാംഗ്വേജ് ഇന്റര്‍പ്രിട്ടേഷന്‍, പബ്ലിഷിഗ് ഹൗസസ്, എഡിറ്റിംഗ് ആന്റ് പ്രൂഫ് റീഡിംഗ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ജോലി സാധ്യതകളുണ്ട്. ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടി പ്ലസ്ടുവോ തത്തുല്യ കോഴ്‌സോ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാനദിവസം ഏപ്രില്‍ 15. എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281196370, 8802498131.