
മൂന്നിയൂർ : പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ആലിൻ ചുവട് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ പി പി ഹംസ ഹാജി (85) അന്തരിച്ചു.
കബറടക്കം ഇന്ന് രാവിലെ 9.30 ന് ഒടുങ്ങാട്ട്ചിന ജുമാ മസ്ജിദിൽ.
ആലിൻചുവട് ഒടുങ്ങാട്ടുചിന ജുമാ മസ്ജിദ് മുൻ പ്രസിഡന്റ്, പാറക്കടവ് ഇർഷാദ് സിബിയാൻ മദ്രസ മുൻ ഭാരവാഹിയുമായിരുന്നു.
ഭാര്യ, ഫാത്തിമക്കുട്ടി.
മക്കൾ: അബ്ദുൽ ഗഫൂർ (മുൻ പി ടി എ പ്രസിഡന്റ്, പാറക്കടവ് ജി എം യു പി സ്കൂൾ), ബഷീർ മൂന്നിയൂർ ഖമീസ് മുഷൈത്ത് (സെക്രട്ടറി, സൗദി നാഷണൽ കെ എം സി സി ), ,ജാഫർ (ജിദ്ധ), സക്കീന, റംലത്ത്, ശരീഫ, അസ്മാബി.
മരുമക്കൾ: യൂസുഫ് (എ ആർ നഗർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), ലത്തീഫ് കോഴിച്ചെന, സഹൻ തെയ്യാല, സിദ്ദിഖ് കൊളപ്പുറം, അസീസ് വെന്നിയുർ, അസ്മാബി, ഹസീന, നസീറ. സഹോദരൻ: മുഹമ്മദ്.