പറപ്പൂരില്‍ സൗജന്യ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി

Copy LinkWhatsAppFacebookTelegramMessengerShare

വേങ്ങര : പറപ്പൂര്‍ വെറ്ററിനറി ഡിസ്പെന്‍സറിയില്‍ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചര്‍ നിര്‍വഹിച്ചു. കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയായ സൗജന്യ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഘട്ടത്തിനാണ് തുടക്കം കുറിച്ചത്

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ടി റസിയ, സ്റ്റാന്‍ഡിങ് കമ്മറ്റിചെയര്‍മാന്‍ സൈദുബിന്‍, മെമ്പര്‍മാരായ വേലായുധന്‍, ഉമൈബ ഉര്‍ഷണ്ണില്‍, അബിദ എന്നിവര്‍ പങ്കെടുത്തു. വെറ്ററിനറി സര്‍ജന്‍ ഡോ. സനൂദ് മുഹമ്മദ് മാരകമായ ബ്രൂസെല്ലോസിസ് രോഗത്തിനെക്കുറിച്ചും പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ രാജി വി. ആര്‍ പശുകുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!