Wednesday, July 30

മാധ്യമ സ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമങ്ങളും ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നു :എസ്എസ്എഫ് മീഡിയ സെമിനാർ

ചെമ്മാട്: ജനാധിപത്യം ദുർബലപ്പെടുമ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ പറഞ്ഞു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സാഹിത്യോത്സവിനോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8

മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ രാജ്യം നിരന്തരം പിറകിൽ പോകുന്നുവെന്നതിനർത്ഥം ഇന്ത്യയിൽ ജനാധിപത്യം വലിയ വെല്ലുവിളി നേരിടുന്നുവെന്നത് കൂടിയാണ്. സമാന്തര മാധ്യമങ്ങൾ ന്യൂ മീഡിയ എന്നീ സാധ്യതകൾ ഉപയോഗിച്ച് മാധ്യമ അസ്വാതന്ത്ര്യത്തെ മറികടക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാലിക്കറ്റ് സർവ്വകലാശാല പബ്ലിക്ക് റിലേഷൻ ഓഫീസർ സി കെ ഷിജിത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു ജില്ലാ ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ അദ്ധ്യക്ഷവഹിച്ചു എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ മുസ്ലിയാർ വിഷയാവതരണം നടത്തി പ്രസ്ക്ലബ് പ്രസിഡന്റ് യു എ റസാഖ്, പ്രസ്ക്ലബ് ട്രഷറർ ഷനീബ് മൂഴിക്കൽ, എസ് എസ് എഫ് ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് സ്വാദിഖ് തെന്നല, അബൂബക്കർ ടി, അബ്ദുൽ ഹക്കീം സഖാഫി സംസാരിച്ചു.
ഈ മാസം 25 മുതൽ 28 വരെയുള്ള തിയ്യതികളിലാണ് ജില്ലാ സാഹിത്യോത്സവ് മൂന്നിയൂരിൽ വെച്ച് നടക്കുന്നത് അനുബന്ധമായി കലാവെട്ടം, പ്രസ്ഥാനിക സംഗമം, പ്രവാസികൂട്ടായ്മ, നാട്ടൊരുക്കം, കാൽപ്പാടുകൾ, ഫീച്ചർ സ്റ്റോറിമാധ്യമ മത്സരം, സ്ട്രീറ്റ്ആർട്ട്, സംസ്ക്കാരിക സദസ്സുകൾ, തുടങ്ങി വിത്യസ്ത പ്രചരണ പരിപാടികൾ നടക്കും.

error: Content is protected !!